സ്വർണവിലയിൽ വീണ്ടും ലാഭമെടുപ്പ് സമ്മർദം അതിശക്തമാകുന്നു. കഴിഞ്ഞദിവസം ഔൺസിന് 5000 ഡോളർ എന്ന നിർണായക നാഴികക്കല്ല് വീണ്ടെടുത്ത രാജ്യാന്തരവില ഇന്ന് 4880 നിലവാരത്തിലേക്ക് ഇടിഞ്ഞു.
ഇതോടെ ഇന്നുരാവിലെ കേരളത്തിൽ
3680 രൂപ താഴ്ന്നിറങ്ങി 1,13, 240 രൂപയായി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയും.
നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യാന്തരവില വൈകാതെ 4,000 ഡോളറിലേക്ക് ഇടിയുമെന്ന് ബ്ലൂംബെർഗ് ഇന്റലിജൻസിന്റെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് മൈക് മക്ഗ്ലോൺ ഉൾപ്പെടെയുള്ളവർ പ്രവചിക്കുന്നു.
ഇപ്പോൾ 4,872 ഡോളറാണ് രാജ്യാന്തരവില. ഇതു 4,000 ഡോളർ ആയാൽ കേരളത്തിൽ പവൻ വില ഒരുലക്ഷം രൂപയ്ക്കും താഴെയെത്തും.
ഏതാനും ദിവസംമുൻപ് വില 1.31 ലക്ഷം രൂപയായിരുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘നിയുക്ത’ ചെയർമാൻ
ഇപ്പോൾ സ്വർണവിലയെ വീഴ്ത്തുന്ന പ്രധാനഘടകം. പുറമേ, ഇറാൻ-യുഎസ് സംഘർഷ സാധ്യത അയയുന്നതും സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പെരുമ കെടുത്തുന്നു.
വെള്ളിവില നിലവിലെ 76 ഡോളറിൽ നിന്ന് രാജ്യാന്തര വിപണിയിൽ 50 ഡോളറിലേക്ക് താഴുമെന്നും പ്രവചനങ്ങളുണ്ട്.
ആഗോളതലത്തിൽ ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നീ നിക്ഷേപങ്ങളിലാണ് ലാഭമെടുപ്പ് തകൃതി. ഇന്ത്യയിൽ ഇന്ന് സിൽവർ, ഗോൾഡ് ഇടിഎഫ് ഇതിനകംതന്നെ 20% ഇടിഞ്ഞുകഴിഞ്ഞു.
എന്നിരുന്നാലും, ഈ വർഷം അവസാനത്തോടെയോ 2027ന്റെ തുടക്കത്തിലോ രാജ്യാന്തര സ്വർണവില 6,000 ഡോളറിലേക്ക് എത്തുമെന്നും നിരീക്ഷകർ കരുതുന്നുണ്ട്. അങ്ങനെയെങ്കിൽ പവൻവില ഒന്നരലക്ഷം രൂപയും കടന്ന് മുന്നേറും.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഗ്രാമിന് 380 രൂപ താഴ്ന്ന് 11,700 രൂപയിലെത്തി.
വെള്ളിവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 300 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില 380 രൂപ കുറച്ച് 11,630 രൂപയാണ്.
വെള്ളിക്ക് ഇവരും ഈടാക്കുന്നത് 300 രൂപ. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

