സ്വർണവില ആഭരണപ്രിയർക്ക് ‘താൽക്കാലിക’ ആശ്വാസം സമ്മാനിച്ച് വീണ്ടും കുറഞ്ഞു. കേരളത്തിൽ രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് ഗ്രാമിന് 85 രൂപ കുറഞ്ഞ് വില 11,885 രൂപയായി.
രാവിലെ 20 രൂപയും ഉച്ചയ്ക്ക് 65 രൂപയുമാണ് കുറഞ്ഞത്. രണ്ടുതവണയായി ആകെ 680 രൂപ താഴ്ന്ന് പവൻവില 95,080 രൂപയിലെത്തി.
രാജ്യാന്തര വിലയിൽ കാര്യമായ മാറ്റമില്ലാത്തതും ഡോളറിനെതിരെ 90ന്റെ അവശതയിൽ നിന്ന് രൂപ 89 നിലവാരത്തിലേക്ക് തിരിച്ചുകയറിയതും സ്വർണവില താഴാൻ സഹായിച്ചു.
18 കാരറ്റ് സ്വർണവില ഇന്ന് 70 രൂപ കുറഞ്ഞ് ഗ്രാമിന് 9,830 രൂപയായി. വെള്ളിക്കു ഗ്രാമിന് 2 രൂപ താഴ്ന്ന് 192 രൂപ.
ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഇന്ന് ആകെ 70 രൂപ കുറച്ച് 9,775 രൂപയാണ്. വെള്ളിക്ക് 2 രൂപ കൂട്ടി 187 രൂപ.
അതേസമയം, സ്വർണവിലയെ പുതുവർഷത്തിൽ കാത്തിരിക്കുന്നത് പുത്തനുയരമായിരിക്കുമെന്ന പ്രവചനവുമായി പ്രമുഖ ജർമൻ ബാങ്കായ ഡോയിച് രംഗത്തെത്തി.
നിലവിൽ ഔൺസിന് 4,198 ഡോളറിലാണ് രാജ്യാന്തര സ്വർണവിലയുള്ളത്. 2026ൽ ഇതു 4,450 ഡോളറിലേക്ക് ഉയരുമെന്ന് ഡോയിച് ബാങ്ക് അഭിപ്രായപ്പെട്ടു.
ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയായിരിക്കും പ്രധാന കരുത്ത്. കേന്ദ്രബാങ്കുകളും വൻതോതിൽ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടും.
ഇതും വിലക്കയറ്റത്തിന് വഴിവയ്ക്കും. 2025ൽ കേന്ദ്രബാങ്കുകൾ 850 ടണ്ണോളം സ്വർണം വാങ്ങുമെന്നായിരുന്നു വിലയിരുത്തൽ.
2026ൽ വാങ്ങൽ 1,050 ടണ്ണിലെത്തും. സ്വർണത്തിന് പുറമേ വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിലയും കുതിക്കുമെന്ന് ബാങ്ക് അഭിപ്രായപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

