സ്വർണവില കേരളത്തിൽ വീണ്ടും താഴേക്ക്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയും പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയുമായി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് വീഴ്ച. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇനി സമീപഭാവിയിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതാണ് സ്വർണവിലയുടെ കുതിപ്പിന് തടയിട്ടത്.
പലിശ കുറഞ്ഞേക്കില്ലെന്ന സൂചനകളെ തുടർന്ന് ഡോളറും യുഎസ് ഗവൺമെന്റിന്റെ ട്രഷറി യീൽഡും കുതിച്ചുകയറിയത് (
) സ്വർണത്തിൽ വിൽപനസമ്മർദത്തിന് വഴിവയ്ക്കുകയും വില താഴുകയുമായിരുന്നു.
രാജ്യാന്തരവില ഔൺസിന് 4,041 ഡോളറിൽ നിന്ന് താഴ്ന്നിറങ്ങി ഇപ്പോഴുള്ളത് 3,988 ഡോളറിൽ. ഇതോടെ ഇന്ന് കേരളത്തിലും വില കുറയ്ക്കാൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,265 രൂപയായി.
വെള്ളിവില ഗ്രാമിന് 2 രൂപ പിന്നോട്ടിറങ്ങി 161 രൂപയും. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 50 രൂപ താഴ്ത്തി 9,230 രൂപയാണ്.
വെള്ളിക്ക് 2 രൂപ കുറച്ച് 158 രൂപയും. 7,190 രൂപയാണ് 14 കാരറ്റ് സ്വർണത്തിന് വില; 9 കാരറ്റിന് 4,665 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

