വ്യക്തിഗത വായ്പകള്‍ (പഴ്സണല്‍ ലോണ്‍) ഇന്ത്യയില്‍ ജനപ്രിയമാണ്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കണ്ണടച്ച് എടുക്കാം ഈ വ്യക്തിഗത വായ്പകള്‍. മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരിയായ പഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന് ചില കാര്യങ്ങള്‍ ആവശ്യമാണ്. ലോണ്‍ എടുക്കാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് വിലയിരുത്തേണ്ട പ്രധാന ഘടകങ്ങള്‍ ഇതാ..
1. പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക:
വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിൽ ബാങ്കുകള്‍ക്കിടയില്‍ കാര്യമായ വ്യത്യാസമുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരക്കുകള്‍ എപ്പോഴും താരതമ്യം ചെയ്യുക. കുറഞ്ഞ പലിശ നിരക്ക് എവിടെ ലഭിക്കും എന്ന് പരിശോധിക്കുക.
2. ആവശ്യങ്ങള്‍ വിലയിരുത്തുക: വ്യക്തിഗത വായ്പകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ വ്യക്തമായി വിലയിരുത്തുകയും അവയ്ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുക. അതിനുശേഷം ഏതാണുത്തമം എന്ന് പരിശോധിക്കുക
3. വായ്പാ ചരിത്രം പരിശോധിക്കുക: ഒരു നല്ല ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുന്നത് പെട്ടെന്നു ലോണ്‍ ലഭിക്കാന്‍ സഹായിക്കും. കടം കൊടുക്കുന്നവര്‍ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തും. അതിന് ക്രെഡിറ്റ് സ്കോര്‍ നല്ല നിലയില്‍ നിലനിര്‍ത്തുന്നത് ഉറപ്പാക്കുക.
4. തിരിച്ചടവ് കഴിവ് വിലയിരുത്തുക:
ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക. പ്രതിമാസ തിരിച്ചടവ് കൈകാര്യം ചെയ്യാന്‍ മതിയായ വരുമാനം നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പാക്കുക.
വ്യക്തിഗത വായ്പ എങ്ങനെ ലഭിക്കും
1: നിങ്ങളുടെ ആവശ്യകതകള്‍ നിര്‍ണയിക്കുക
നിങ്ങളുടെ ആവശ്യത്തിന് വേണ്ട തുക കൃത്യമായി തിരിച്ചറിയുക.
Also Read
2: യോഗ്യത പരിശോധിക്കുക
ലോണിനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കാന്‍ ബാങ്കിന്റെ വെബ്സൈറ്റോ ശാഖയോ സന്ദര്‍ശിക്കുക.
3: ഇഎംഐ കണക്കാക്കുക
ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രതിമാസ ഇടപാടുകളെ കുറിച്ച് ഒരു ആശയം ലഭിക്കാന്‍ ഒരു ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.
4: ലോണിന് അപേക്ഷിക്കുക
ഓണ്‍ലൈനായോ ബാങ്ക് ശാഖ സന്ദര്‍ശിച്ചോ അപേക്ഷിക്കാം. കൃത്യമായി കാര്യങ്ങൾ അറിഞ്ഞിട്ട് വേണം അപേക്ഷിക്കാന്‍
5: രേഖകള്‍ സമര്‍പ്പിക്കുക
ആവശ്യമായ എല്ലാ രേഖകളും ബാങ്കില്‍ നല്കി ലോണ്‍ അംഗീകാരത്തിനായി കാത്തിരിക്കുക.
എവിടെ നിന്ന് എടുക്കാം?
1. എച്ച്ഡിഎഫ്സി ബാങ്ക്
പ്രതിവര്‍ഷം 10.50% മുതലാണ് പലിശ നിരക്ക്. 6 വര്‍ഷം വരെ കാലാവധിയുള്ള 40 ലക്ഷം രൂപ വരെയാണ് ലഭിക്കുക.
എച്ച്ഡിഎഫ്സി സാലറി അക്കൗണ്ട് ഉടമകള്‍ക്ക് കുറഞ്ഞത് 25,000 രൂപയും മറ്റുള്ളവര്‍ക്ക് 50,000 രൂപയും സാലറി യോഗ്യത ഉണ്ടായിരിക്കണം. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണ വ്യക്തിഗത വായ്പകള്‍ കിട്ടും.
2. യെസ് ബാങ്ക്
11.25% മുതല്‍ 21% വരെയാണ് പലിശ നിരക്ക്. 5 വര്‍ഷം വരെ കാലാവധിയുള്ള 40 ലക്ഷം രൂപ വരെയാണ് ലോണ്‍ ലഭിക്കുക.
3. ഐസിഐസിഐ ബാങ്ക്
പ്രതിവര്‍ഷം ഏകദേശം 10.80% ആണ് പലിശ നിരക്ക്. 5 വര്‍ഷം വരെയുള്ള കാലയളവിലേക്ക് 1 കോടി രൂപ വരെ ലോണ്‍ ലഭിക്കും. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രതിവര്‍ഷം 12% മുതല്‍ 14% വരെ നിരക്കിൽ ലഭ്യമാണ്.
Also Read
നൂലാമാലകളിലകളില്ല, തകൃതിയായി വിറ്റഴിക്കാം : സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ!
4. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
പലിശ നിരക്ക് 10.49% മുതല്‍ ആരംഭിക്കുന്നു. ഇത് 10.49% മുതല്‍ 26% വരെ വ്യത്യാസപ്പെടാം. 1 മുതല്‍ 5 വര്‍ഷം വരെ കാലയളവിലേക്ക് 50 ലക്ഷം രൂപ വരെ ലഭിക്കും. അപേക്ഷകന് 25,000 രൂപ കുറഞ്ഞ ശമ്പളം വേണം.
5. കോട്ടക് മഹീന്ദ്ര ബാങ്ക്
പ്രതിവര്‍ഷം 10.99% മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. 6 വര്‍ഷം വരെ കാലാവധിയുള്ള 40 ലക്ഷം രൂപ വരെയുള്ള ലോണ്‍ ലഭിക്കും.
കുറഞ്ഞ ശമ്പളം കോര്‍പ്പറേറ്റ് വായ്പക്കാര്‍ക്ക് 25,000രൂപയും കോര്‍പ്പറേറ്റ് ഇതര വായ്പക്കാര്‍ക്ക് 30,000 രൂപയും കൊട്ടക് മഹീന്ദ്ര ജീവനക്കാര്‍ക്ക് 20,000 രൂപയുമാണ്.
6. എസ്ബിഐ
11.45 ശതമാനം മുതലാണ് വാര്‍ഷിക പലിശ. 20 ലക്ഷം രൂപയാണ് ലോണ്‍ തുക. ലോണ്‍ കാലാവധി ആറ് വര്‍ഷം. അപേക്ഷകന് കുറഞ്ഞ വരുമാനമായി 15,000 രൂപ ഉണ്ടായിരിക്കണം.
7. ഫെഡറല്‍ ബാങ്ക്
കുറഞ്ഞ പ്രതിമാസ ശമ്പളം 25,000 രൂപയുള്ള വ്യക്തികള്‍ക്ക് വ്യക്തിഗത വായ്പകള്‍ അനുവദിക്കും.
വ്യക്തിഗത വായ്പകള്‍ക്ക് പരമാവധി 60 മാസമാണ് കാലാവധി.
വര്‍ഷം 10.49% മുതല്‍ 17.99% വരെയാണ് പലിശ നിരക്ക്. ബാങ്ക്/ആര്‍ബിഐ കാലാകാലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വിധേയമായി വ്യക്തിഗത വായ്പാ പലിശ നിരക്ക് മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]