പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഒരു ഡോളർ നാണയങ്ങൾ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ ശരിവച്ച് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ്. അമേരിക്കയുടെ 250-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് നാണയം അവതരിപ്പിക്കുക.
2026 ജനുവരി ഒന്നിന് നാണയം പുറത്തിറക്കിയേക്കും.
കേട്ടത് തെറ്റല്ലെന്നും നിലവിൽ യുഎസ് ഗവൺമെന്റ് നേരിടുന്ന ഷട്ട്ഡൗൺ പ്രതിസന്ധി അവസാനിച്ചാലുടൻ നാണയം പുറത്തിറക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നും യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ച് എക്സിൽ വ്യക്തമാക്കി.
No fake news here. These first drafts honoring America’s 250th Birthday and
are real.
Looking forward to sharing more soon, once the obstructionist shutdown of the United States government is over. ഇരുവശത്തും ട്രംപിന്റെ രേഖാചിത്രം ഉൾക്കൊള്ളുന്നതാണ് നാണയം.
ഒരു വശത്ത് മുഖത്തിന്റെ ഒരുവശം ആലേഖനം ചെയ്തിരിക്കുന്നു. മുകളിൽ ‘ലിബേർട്ടി’ എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുമുണ്ടെന്ന് ഇതു സംബന്ധിച്ച കരട് റിപ്പോർട്ടിലെ ചിത്രം വ്യക്തമാക്കുന്നു.
താഴെ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ എന്നും എഴുതിയിരിക്കുന്നു; ഒപ്പം 1776-2026 എന്നീ വർഷങ്ങളും. മറുവശത്ത് ട്രംപ് തന്റെ കൈ മുഷ്ടിചുരുട്ടി ഉയർത്തിപ്പിടിക്കുന്ന ‘പ്രസിദ്ധമായ’ ചിത്രമാണുള്ളത്.
പെൻസിൽവേനിയയിൽ തനിക്കെതിരെ നടന്ന വധശ്രമത്തിനുശേഷം ട്രംപ് ഇങ്ങനെ കൈ ഉയർത്തിക്കാട്ടിയിരുന്നു.
ചിത്രത്തിന്റെ പിന്നിലായി യുഎസിന്റെ ദേശീയപതാകയുണ്ട്. മുകൾഭാഗത്ത് ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്നും എഴുതിയിരിക്കുന്നു.
അതേസമയം, നാണയം പുറത്തിറക്കുന്നത് നിയമലംഘനമാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. കാരണം, യുഎസ് നിയമമനുസരിച്ച് നിലവിലെ പ്രസിഡന്റിന്റെയോ ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റിന്റെയോ ചിത്രമുള്ള നാണയം പുറത്തിറക്കാൻ പാടില്ല.
പ്രസിഡന്റ് പദവി വഹിച്ചയാൾ അന്തരിച്ചാൽ രണ്ടുവർഷത്തിനുശേഷമേ നാണയം പുറത്തിറക്കാവൂ എന്നും നിയമത്തിലുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/Steve Guestൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]