
ന്യൂഡൽഹി ∙ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിഎസ്സിഒ), ഇന്റർനാഷനൽ മെഡിക്കൽ ഡിവൈസ് റെഗുലേറ്റേഴ്സ് ഫോറത്തിന്റെ (ഐഎംഡിആർഎഫ്) അംഗത്വം ലഭിച്ചു. ആഗോള നിലവാരവുമായി പൊരുത്തപ്പെടുന്നതിന്, മെഡിക്കൽ ഉപകരണങ്ങളുടെ അംഗീകാര ചട്ടങ്ങളിൽ മാറ്റങ്ങളും ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സുരക്ഷാ പരിശോധന നടത്തുകയും അംഗീകാരം നൽകുകയും ചെയ്യുന്നതിനുള്ള സർക്കാർ സംവിധാനമാണ് സിഡിഎസ്സിഒ.
പൊതുജനാരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്ന മെഡിക്കൽ ഉപകരണ റെഗുലേറ്റർമാരുടെ ആഗോള ശൃംഖലയാണ് ഐഎംഡിആർഎഫ്. യുഎസ്, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, യുകെ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ നിയന്ത്രണ അതോറിറ്റികളും ലോകാരോഗ്യ സംഘടനയും ഐഎംഡിആർഎഫ് അംഗങ്ങളാണ്. സംഘടനയിൽ ഇന്ത്യയും അംഗമായതോടെ സിഡിഎസ്സിഒ അംഗീകരിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ അംഗീകാരം ലഭിക്കാനും വിൽപനയും എളുപ്പമാകും. എന്നാൽ രാജ്യാന്തര നിലവാരത്തിൽ നിർമിക്കുന്നതിനാൽ ഇന്ത്യയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വില കൂടാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]