ഏറെ ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം കുറവ്. കേരളത്തിൽ ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 9,795 രൂപയും പവന് 80 രൂപ താഴ്ന്ന് 78,360 രൂപയുമായി.
രാജ്യാന്തര വില ഇന്ന് ഒരുഘട്ടത്തിൽ ഔൺസിന് 3,578 എന്ന എക്കാലത്തെയും ഉയരം തൊട്ടെങ്കിലും പിന്നീടുണ്ടായ കനത്ത ലാഭമെടുപ്പിനെ തുടർന്ന് 3,533 ഡോളറിലേക്ക് താഴ്ന്നിറങ്ങി. ഇതോടെ കേരളത്തിലും വില കുറയുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി റെക്കോർഡ് തിരുത്തുകയും ഇന്നൊരുപക്ഷേ 79,000 എന്ന “മന്ത്രികസംഖ്യ” ഭേദിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയുമാണ് അപ്രതീക്ഷിതമായി വില കുറഞ്ഞത്.
ഇന്ന് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 8110 രൂപയായി. മറ്റ് ചില വ്യാപാരികൾ നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 8,045 രൂപയാണ്.
വെള്ളിക്ക് ഇന്ന് വില മാറിയില്ല. ചില കടകളിൽ ഗ്രാമിന് 134 രൂപ.
മറ്റ് ജ്വല്ലറികളിൽ 133 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]