ക്രെഡിറ്റ് കാർഡുകൾക്ക് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പലതും ഇല്ലാതാകുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ ആണ്  ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. എയർപോർട്ട് ലോഞ്ച് ആക്സസ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 2025 ജൂൺ 10 മുതൽ (ടാറ്റ ന്യൂ ഇൻഫിനിറ്റി, ടാറ്റ ന്യൂ പ്ലസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക്) കാർഡ് നേരിട്ട് സ്വൈപ്പ് ചെയ്ത് ആഭ്യന്തര എയർപോർട്ട് ലോഞ്ചിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. പകരം, അവർക്ക് ത്രൈമാസ ചെലവിനെ അടിസ്ഥാനമാക്കിയുള്ള വൗച്ചറുകൾ നൽകും. ഇത് ലോഞ്ച് ആക്സസ് നൽകും.

അധിക ചാർജുകൾ

2025 ജൂലൈ 1 മുതൽ എച്ച്ഡിഎഫ്സി ബാങ്ക് അതിന്റെ പല ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും അധിക ചാർജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ വാടക പേയ് മെന്റ് ഇടപാടിനും 1% ഈടാക്കും.  ഈ ഫീസ് പ്രതിമാസം പരമാവധി 4,999 രൂപയായി പരിമിതപ്പെടുത്തും. ഓൺലൈൻ സ്കിൽ അധിഷ്ഠിത ഗെയിമിങിനായി നിങ്ങൾ ഒരു മാസം 10,000 രൂപയിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ അതിനും 1% ചാർജ് ഈടാക്കും. ഒരു ഇടപാടിന്റെ പരമാവധി നിരക്ക് 4,999 രൂപയാണ്.പേസാപ്പ് ഒഴികെ മറ്റെല്ലാ വാലറ്റുകളിലും 10,000 രൂപയിൽ കൂടുതൽ ലോഡ് ചെയ്യുന്നതിന് 1% നിരക്ക് ഈടാക്കും. ഈ ചാർജ് ഒരു ഇടപാടിന് 4,999 രൂപയായി പരിമിതപ്പെടുത്തും.

എന്താണ് PayZapp?

എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ ഇത് ഉപയോഗിച്ച് ബിൽ പേയ്മെന്റുകൾ, ഷോപ്പിങ്, ട്രാൻസ്ഫറുകൾ മുതലായവ നടത്താം. ഇതിന് ബാങ്ക് അക്കൗണ്ടോ ഡെബിറ്റ് അല്ലെങ്കിൽ  ക്രെഡിറ്റ് കാർഡോ ആവശ്യമില്ല. ഇൻഫിനിയ, ഇൻഫിനിയ മെറ്റൽ എഡിഷൻ കാർഡുകൾക്ക് ഇപ്പോൾ പ്രതിമാസം പരമാവധി 10,000 റിവാർഡ് പോയിന്റുകൾ ലഭിക്കും.ഡൈനേഴ്സ് ബ്ലാക്ക്, എച്ച്ഒജി ഡൈനേഴ്സ് ക്ലബ്, ബിസ്ബ്ലാക്ക് മെറ്റൽ തുടങ്ങിയ കാർഡുകളിൽ ഈ പരിധി പ്രതിമാസം 5,000 പോയിന്റായിരിക്കും.

മറ്റെല്ലാ കാർഡുകളിലും ഈ പരിധി പ്രതിമാസം 2,000 റിവാർഡ് പോയിന്റുകൾ ആയിരിക്കും. മാരിയറ്റ് ബോൺവോയ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുമ്പോൾ റിവാർഡ് പോയിന്റുകൾക്ക് പരിധിയില്ല.

English Summary:

HDFC Bank is implementing significant changes to its credit card offerings. Starting June 10th, 2025, airport lounge access will require vouchers based on spending. New fees are being introduced for rent payments, online gaming, and wallet loading starting July 1st, 2025. Reward point limits are also being reduced for many cards. This article details all the changes.