കേരളത്തിൽ വീണ്ടും കുതിപ്പിൽ. ആർഎസ്എസ്-4ന് വില കിലോയ്ക്ക് 210 രൂപയിലേക്ക് അടുക്കുന്നു. ടാപ്പിങ് നിർജീവമായതും ഉൽപാദനം കാര്യക്ഷമമല്ലാത്തതും മൂലം വിപണിയിൽ സ്റ്റോക്ക് വരവ് കുറഞ്ഞതാണ് വിലക്കുതിപ്പിന് വളമാകുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയം രാജ്യാന്തര റബർവിപണിയെയും ഉലയ്ക്കുന്നുണ്ട്. ബാങ്കോക്കിൽ വില 200 രൂപയ്ക്ക് താഴെയായി.

Image: Shutterstock/Santhosh Varghese

ഉൽപാദനം കുറയുമെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ കുരുമുളക് വിലയും കത്തിക്കയറുകയാണ്. മികച്ച ഡിമാൻഡുണ്ടെന്നതും വിലയെ സ്വാധീനിക്കുന്നു. കൊച്ചിയിൽ അൺ-ഗാർബിൾഡിന് 600 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ വിലയും മികച്ച നിലവാരത്തിൽ നിൽക്കുന്നു.

കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ താഴ്ന്ന നിലവാരത്തിൽ തുടരുന്നു. ഏലയ്ക്കായ്ക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വില അതിനനുസരിച്ച് ഉയരുന്നില്ലെന്ന സങ്കടത്തിലാണ് കർഷകർ. ഈസ്റ്റർ ഡിമാൻഡിലാണ് ഇനി പ്രതീക്ഷ.  കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Rubber, Black Pepper prices rise, Cardamom falls.