സമ്പാദ്യക്കാരെ നിക്ഷേപകരാക്കുന്ന നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘പേഴ്സണലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസ്’ സേവനം പുറത്തിറക്കി ജിയോ ബ്ലാക്ക്റോക്ക് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിനും യുഎസ് കമ്പനിയായ ബ്ലാക്ക്റോക്കിനും തുല്യപങ്കാളിത്തമുള്ള സംരംഭമാണിത്.
ലോകോത്തരമായ സാമ്പത്തിക ഉപദേശങ്ങള്‍ ഓരോ ഇന്ത്യക്കാരനും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കേവലം ഒരു നിക്ഷേപ പദ്ധതിയെന്നതിലുപരി, ഇന്ത്യക്കാരെ വെറും സമ്പാദ്യക്കാരില്‍ നിന്ന് വിപണിയെക്കുറിച്ച് ബോധവാന്മാരായ നിക്ഷേപകരിലേക്ക് മാറ്റാനുള്ള തന്ത്രപരമായ ചുവടുവെപ്പാണിത്.
ലോകമെമ്പാടുമുള്ള വന്‍കിട സ്ഥാപനങ്ങളും നിക്ഷേപകരും ആശ്രയിക്കുന്ന ബ്ലാക്ക്റോക്കിന്റെ വിശ്വസ്തമായ അലാദിന്‍ സാങ്കേതികവിദ്യയാണ് ഈ പ്ലാറ്റ്ഫോമിന്റെ നട്ടെല്ല്.
നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോകള്‍ ദിവസേന നിരീക്ഷിക്കാനും വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അവ പുനക്രമീകരിക്കാനുമുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അലാദിന്‍ നല്കുന്നു.
പ്രതിവര്‍ഷം 350 രൂപ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള അസറ്റ്സ് അണ്ടര്‍ അഡ്വൈസറിയുടെ 0.35 ശതമാനം നിരക്കിലാണ് ഈ സേവനം നല്‍കുന്നത്. 10,000 രൂപയില്‍ നിങ്ങള്‍ക്ക് നിക്ഷേപം തുടങ്ങാം.
മാത്രമല്ല, ആദ്യ മൂന്ന് മാസത്തേക്ക് വ്യക്തിഗത നിക്ഷേപ ഉപദേശങ്ങൾ സൗജന്യമായി ലഭിക്കും. ഇന്‍ട്രൊഡക്റ്ററി ഓഫറിന്റെ ഭാഗമാണിത്.
2047 ആകുമ്പോഴേക്കും ‘വികസിത ഭാരതം’ സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തില്‍ ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തിക സുസ്ഥിതി ഉറപ്പാക്കുക അനിവാര്യമാണെന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നോണ്‍എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.
ഗാര്‍ഹിക സമ്പാദ്യത്തിന്റെ ഉപയോഗിക്കപ്പെടാത്ത കരുത്തിനെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തെടുക്കാനും ഇന്ത്യയെ സമ്പാദ്യക്കാരുടെ രാജ്യത്തില്‍ നിന്ന് ആത്മവിശ്വാസമുള്ള നിക്ഷേപകരുടെ രാജ്യമാക്കി മാറ്റാനുമാണ് ജിയോബ്ലാക്ക്റോക്കിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
ജിയോയുടെ വിപുലമായ ശൃംഖലയും ബ്ലാക്ക്റോക്കിന്റെ രാജ്യാന്തരതലത്തിലെ പാരമ്പര്യവും പ്രാഗത്ഭ്യവും സംയോജിപ്പിക്കുന്നതിലൂടെ, ഓരോ ഇന്ത്യക്കാരന്റെയും വിശ്വസ്തനായ സാമ്പത്തിക ഉപദേശകനായി മാറി, ലോകോത്തര നിക്ഷേപ ഉപദേശങ്ങളെ ഞങ്ങള്‍ ജനാധിപത്യവല്ക്കരിക്കുകയാണെന്നും അവർ പറഞ്ഞു.
ജിയോ ഫിനാന്‍സ്, മൈ ജിയോ ആപ്പുകളിലൂടെ ജിയോബ്ലാക്ക്റോക്ക് സേവനങ്ങൾ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

