കോഴിക്കോട് ∙ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെതിരെ യുകെയിലെ പുതിയ ഷോറൂം ഉൽഘാനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ലണ്ടനില്‍ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിനായി ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറെ നിയോഗിച്ചതിന്റെ പേരിലാണ് ചിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രചാരണം നടത്തിയത്.
ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ കോടതി ഇടക്കാല വിധി പറഞ്ഞത്. യുകെയിലെ ബര്‍മിംഗ്ഹാമില്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടന വേളയില്‍ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിന് പ്രാദേശിക സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരെ നിയോഗിക്കുന്നതിനായി ഒരു കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു.
ഇവര്‍ തെരഞ്ഞെടുത്ത ഒരു ഇന്ഫ്ളൂവന്സറുമായി ബന്ധപ്പെട്ടാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെതിരെ വ്യാജ പ്രാചാരണം നടന്നത്. ഫെസ്റ്റിവല്‍ സീസണില്‍ തങ്ങളുടെ ബിസിനസിനെതിരായി ചിലര്‍ തന്ത്രപൂര്‍വ്വം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണുണ്ടായതെന്ന മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ വാദം പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ജഡ്ജി സന്ദീപ് മാര്‍ണെ ഇടക്കാല വിധി പറഞ്ഞത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കോടതിയെ സമീപിച്ചത്. യുകെ ആസ്ഥാനമായുള്ള സാമൂഹിക സ്വാധീനമുള്ളയാളുടെ സേവനങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ തന്റെ കക്ഷി ഉപയോഗിക്കുന്നുവെന്നത് അതിന്റെ എതിരാളികള്‍ക്ക് അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനുള്ള കാരണമല്ലെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് നൗഷാദ് എഞ്ചിനീയര്‍ വാദിച്ചു.
ഈ വാദങ്ങളോട് യോജിച്ചുകൊണ്ട് പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിന് ഇടക്കാല ഉത്തരവ് നല്‍കുന്നതായി ജസ്റ്റിസ് മാര്‍നെ വിധിച്ചു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ച പ്ലാറ്റ്ഫോമുകളിലെ 1 മുതല്‍ 7 വരെയുള്ള എതിര് കക്ഷികള്‍ കൂടുതല്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കുകയും ഇത് സംബന്ധിച്ച് നിലവില്‍ നല്കിയ എല്ലാ പോസ്റ്റുകളും വാര്‍ത്തകളും എതിര് കക്ഷികള്‍ പിന്‍വലിക്കുകയും ഇല്ലാതാക്കുകയും വേണമെന്നും ജഡ്ജി ഉത്തരവിട്ടു. ഏതെങ്കിലും അച്ചടിച്ച മെറ്റീരിയല്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിലക്കുന്നതായും ഉത്തരവില്‍ പറയുന്നു. മെറ്റാ പ്ലാറ്റ്ഫോം (ഫേസ്ബുക്ക്, വാട്ട്സ്ആപ് ആൻഡ് ഇന്‍സ്റ്റാഗ്രാം), എക്സ് (മുന്‍ ട്വിറ്റര്‍), ഗൂഗിള്‍ (യൂട്യൂബ്), ചില വാർത്താ ഏജൻസികൾ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളോട് പരാതിയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ആക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ജസ്റ്റിസ് സന്ദീപ് മാർൺ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
മുതിര്‍ന്ന അഭിഭാഷകന് നൗഷാദ് എൻജിനീയർ, അഭിഭാഷകരായ അമൃത് ജോഷി, പ്രേംലാല്‍ കൃഷ്ണന്, ഉസാദ് ഉദ്വാദിയ, റഹ്മത്ത് ലോഖണ്ഡ്വാല, അബുസാര്‍ ഖാന് എന്നിവരാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് വേണ്ടി കോടതിയില്‍ ഹാജരായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]