കള്ളക്കടത്ത് ആരോപിച്ച് റഷ്യയുടെ എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. കപ്പലിന്റെ ചൈനക്കാരനായ ക്യാപ്റ്റൻ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റും ചെയ്തു.
ഉപരോധമുള്ള റഷ്യൻ എണ്ണ അനധികൃതമായി കടത്തിയെന്ന് ആരോപിച്ചാണ് ഫ്രാൻസിന്റെ നടപടി. ഫ്രഞ്ച് തുറമുഖ നഗരമായ സെന്റ് നസേയറിനു സമീപംവച്ച് ബൊറാകേയ് എന്ന കപ്പലാണ് പിടിച്ചെടുത്തത്.
യൂറോപ്യൻ യൂണിയന്റെ കരിമ്പട്ടികയിലുള്ള കപ്പലാണിത്. കപ്പൽ പിടിച്ചെടുത്തത് സ്ഥിരീകരിച്ച ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലകോർനു, നാവികസേനയെ അഭിനന്ദിച്ച് ട്വീറ്റും ചെയ്തു.
റഷ്യയുടെ എണ്ണ വിൽപന വരുമാനത്തിന് തടയിടാനുള്ള യൂറോപ്പിന്റെ നടപടികളുടെ ഭാഗമായാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും പറഞ്ഞു.
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് ഫണ്ട് ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യം. യൂറോപ്യൻ രാജ്യങ്ങളിൽ വ്യോമപരിധി ലംഘിച്ച് ഡ്രോണുകൾ അയക്കുന്ന റഷ്യയുടെ നടപടിക്ക് ഈ കപ്പലുമായി ബന്ധമുണ്ടെന്നും മക്രോ ആരോപിച്ചു.
റഷ്യയെ സമ്മർദത്തിലാക്കുകയും വെടിനിർത്തൽ ചർച്ചയ്ക്ക് നിർബന്ധിതരാക്കുകയുമാണ് ലക്ഷ്യമെന്നും മക്രോ പറഞ്ഞു.
റഷ്യയുടെ കപ്പലുകളെ സംശയകരമായ സാഹചര്യത്തിൽ കണ്ടാൽ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഫ്രാൻസിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രസിഡന്റ് പുട്ടിൻ രംഗത്തെത്തി.
എണ്ണക്കപ്പൽ രാജ്യാന്തര നിയമങ്ങൾ ലംഘിക്കുകയോ ആയുധങ്ങൾ കടത്തുകയോ ചെയ്തിട്ടില്ലെന്നും ഫ്രാൻസിന്റെ നടപടി കടൽക്കൊള്ളയാണെന്നും പുട്ടിൻ പറഞ്ഞു.
രാജ്യാന്തര കപ്പൽപാതയിൽ വച്ചാണ് ഫ്രഞ്ച് നാവികസേന കപ്പൽ പിടിച്ചെടുത്തത്. അത് അംഗീകരിക്കാനാവില്ല.
യൂറോപ്പിൽ റഷ്യയ്ക്കെതിരെ സൈനികനീക്കങ്ങൾ നടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കടുത്ത പ്രത്യാഘാതം തന്നെ നേരിടേണ്ടിവരുമെന്നും പുട്ടിൻ മുന്നറിയിപ്പ് നൽകി.
അതേസമയം കപ്പൽ ഫ്രാൻസ് വിട്ടയച്ചെന്നും ക്യാപ്റ്റനെ മോചിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കപ്പൽ നിലവിൽ സൂയസ് കനാൽ ഭാഗത്തേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Remerciements à nos commandos Marine et aux équipages de la Marine nationale qui sont intervenus ce week-end à bord d’un pétrolier de la flotte fantôme russe, actuellement au mouillage au large de Saint-Nazaire, dans le cadre d’une enquête de pavillon.
Leur action a contribué au…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]