ദുബായ് ∙ യുഎഇയിൽ ഏറ്റവും സ്വാധീനമുള്ള പ്രവാസികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്.
രാജ്യത്തെ ആഗോള ശക്തിയാക്കിയ 100 പേരുടെ പട്ടികയിലാണ് യൂസഫലി ഒന്നാമതെത്തിയത്. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് പട്ടിക തയാറാക്കിയത്.
റീട്ടെയ്ൽ വൈവിധ്യവൽക്കരണം ഉറപ്പാക്കിയ യൂസഫലി, ഉൽപന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പാക്കിയെന്നും വിലയിരുത്തി.
യുഎഇ. ഭരണാധികാരികളുമായി ആത്മബന്ധം പുലർത്തിയതും മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയും പരിഗണിച്ചു.
ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണ് പട്ടികയിൽ രണ്ടാമത്.
അദ്ദേഹത്തിന്റെ എസ്.എൽ പ്രോപ്പർടീസ് ദുബായിലെ ഏറ്റവും വിശ്വസ്യതയുള്ള ഡവലപേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അൽ ആദിൽ ട്രേഡിങ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ധനഞ്ജയ് ദാതാറാണ് മൂന്നാമത്.
ജോയ് ആലുക്കാസ്, തുംബെയ് ഹോസ്പിറ്റൽസ് സ്ഥാപകൻ തുംബെയ് മൊയ്തീൻ, ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ. ടി പഗറാണി, ചലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചലൂബ്, ഗ്ലോബൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ ട്രാൻസ് വേൾഡിന്റെ ചെയർമാൻ രമേശ് എസ്.
രാമകൃഷ്ണൻ തുടങ്ങിയവർ ആദ്യ പത്തിൽ ഇടംപിടിച്ചു.
ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപഴ്സൻ രേണുക ജഗ്തിയാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള വനിത. ജംബോ ഗ്രൂപ്പിന്റെ വിദ്യാ ചാബ്രിയ, സുലേഖാ ആശുപത്രി സ്ഥാപക ഡോ.
സുലേഖ ദൗഡ് എന്നിവരും പട്ടികയിലുണ്ട്.
ബുർജീൽ ഹോൾഡിങ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി എന്നിവരാണ് പട്ടികയിലെ മറ്റു മലയാളികൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]