യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്.എന്നാല്‍ നമ്മുടെ യാത്രകള്‍ കുറഞ്ഞ ചെലവില്‍ പോകാന്‍ സാധിക്കുമെങ്കിലോ.. ഒപ്പം നിരവധി ഓഫറുകളും ലഭിച്ചാലോ…അതും ഡെബിറ്റ് കാര്‍ഡിലൂടെ..യാത്ര, വിനോദം, ഷോപ്പിങ് എന്നിവയ്ക്കെല്ലാം ഓഫറുകള്‍ ഒരുക്കുകയാണ് ബാങ്ക് ഓഫ് ബറോഡ.
ഇതിനായി ഈസ് മൈട്രിപ്പുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡ് ലഭ്യമാക്കി. ഒരു പൊതുമേഖലാ ബാങ്ക് പുറത്തിറക്കുന്ന ആദ്യത്തെ കോ-ബ്രാന്‍ഡഡ് ട്രാവല്‍ ഡെബിറ്റ് കാര്‍ഡാണിത്.
യാത്ര, ഹോട്ടല്‍ താമസം തുടങ്ങി ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ കോംപ്ലിമെന്ററി വാര്‍ഷിക അംഗത്വം വരെ ലഭിക്കും. ജനപ്രിയ ഇ-കൊമേഴ്സ് സൈറ്റുകളിലെ വൗച്ചറുകളും കിഴിവുകളുമൊ ട്രാവല്‍ ബുക്കിങുകളില്‍ മിനിമം ഓര്‍ഡര്‍ മൂല്യമില്ലാതെ തന്നെ ലഭിക്കും.
ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വര്‍ഷം മുഴുവന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ദ്ദിഷ്ട ദിവസങ്ങള്‍ക്കായി കാത്തിരിക്കേണ്ടതില്ല.
1.പ്രധാന ആനുകൂല്യങ്ങള്‍ ∙ യാത്രയ്ക്ക് കിഴിവുകള്‍ ∙ആഭ്യന്തര, രാജ്യാന്തര വിമാന ബുക്കിങിന് 10% തല്‍ക്ഷണ കിഴിവുകള്‍ ∙ആഭ്യന്തര, രാജ്യാന്തര ഹോട്ടല്‍ ബുക്കിങിന് 15% തല്‍ക്ഷണ കിഴിവ് ∙ബസ് ബുക്കിങിന് 10% തല്‍ക്ഷണ കിഴിവ് ∙എയര്‍പോര്‍ട്ട് യാത്ര / ഔട്ട് സ്റ്റേഷന് ക്യാബ് ബുക്കിങുകളില്‍ 10% തല്‍ക്ഷണ കിഴിവുകള്‍ 2. എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് ∙കോംപ്ലിമെന്ററി ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് (പാദത്തില്‍ 2), രാജ്യാന്തര വിമാനത്താവള ലോഞ്ച് ആക്സസ് (പ്രതിവര്‍ഷം 2) 3.
ഒടിടി സ്ട്രീമിങ് സേവനങ്ങള്‍ ∙ആമസോണ്‍ പ്രൈം, സീ 5, സോണി ലിവ് എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി പ്രീമിയം വാര്‍ഷിക അംഗത്വം ∙12 മാസത്തെ ഗാന പ്ലസ് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷന് 4. ഇ കൊമേഴ്സ് ∙ജനപ്രിയ ബ്രാന്‍ഡുകളായ ബിഗ് ബാസ്കറ്റ്, ബ്ലിങ്കിറ്റ്, ഫ്ളിപ്കാര്‍ട്ട് എന്നിവയ്ക്കുള്ള വൗച്ചറുകള്‍ ∙ഓരോ പാദത്തിലും ബുക്ക് മൈഷോ മൂവി അല്ലെങ്കില്‍ നോണ്‍-മൂവി ടിക്കറ്റുകള്‍ക്ക് 250 രൂപ കിഴിവ് ∙സൊമാറ്റോയിലും ആമസോണിലും എല്ലാ മാസവും തല്‍ക്ഷണ കിഴിവുകള്‍ 5.
അധിക ആനുകൂല്യങ്ങള്‍ ∙50 ലക്ഷം രൂപ വരെ സമഗ്ര എയര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ∙മിനിമം ഓര്‍ഡര്‍ മൂല്യം ഇല്ല; ട്രാവല്‍ വിഭാഗത്തില്‍ ഓരോ കാര്‍ഡ് ഉടമയ്ക്കും ഒരു ഉത്പ്പന്ന വിഭാഗത്തിന് പരമാവധി 2 ഇടപാടുകള്‍ നടത്താം. 6.
കാര്‍ഡ് ലഭിക്കാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖകള്‍, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ബറോഡ ഈസ് മൈട്രിപ്പ് ഡെബിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം. ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

