കേരളത്തിൽ സ്വര്ണവില എക്കാലത്തെയും ഉയരത്തിൽ. പവൻ വില ചരിത്രത്തിലാദ്യമായി 78,000 ഭേദിച്ചു; ഗ്രാം 9,800 രൂപയും.
രാജ്യാന്തരവില അനുദിനം മുന്നേറുന്നതും ഡോളറിനെതിരെ രൂപയുടെ വീഴ്ചയുമാണ് കേരളത്തിലെ സ്വർണവിലയ്ക്കും ഉത്തേജകമാകുന്നത്. സംസ്ഥാനത്ത് ഗ്രാമിന് ഇന്ന് 80 രൂപ വർധിച്ച് വില 9,805 രൂപയായി.
പവന് 640 രൂപ ഉയർന്ന് 78,440 രൂപയും. കഴിഞ്ഞ ഒറ്റ ആഴ്ചകൊണ്ട് ഗ്രാമിന് 355 രൂപയും പവന് 2,840 രൂപയുമാണ് കൂടിയത്.
∙ രാജ്യാന്തര വില ഔൺസിന് 60 ഡോളറിലേറെ വർധിച്ച് എക്കാലത്തെയും ഉയരമായ 3,545.33 ഡോളർ വരെ എത്തിയിരുന്നു.
പിന്നീട്, നേട്ടം നിജപ്പെടുത്തി 3,536 ഡോളറിലേക്ക് താഴ്ന്നു. ഈ ഇറക്കം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് പവൻ 79,000 ഭേദിക്കുമായിരുന്നു.
∙ ഡോളറിനെതിരെ രൂപയുട
മൂല്യം 88 നിലവാരം ഭേദിച്ചുനിൽക്കുന്നതും സ്വർണവില കൂടാനൊരു ഘടകമാണ്. ഇന്നലെ 88.15 എന്ന സർവകാല താഴ്ചയിലേക്ക് നിലംപൊത്തിയ രൂപ, ഇന്ന് 4 പൈസ നേട്ടവുമായി 88.12ൽ എത്തി.
എങ്കിലും, കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മൂല്യം താഴ്ന്നുവെന്നത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടാനിടയാക്കുന്നു.
സ്വർണവില ഇനിയും മുന്നോട്ടോ?
അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ ചലനങ്ങൾ, ട്രംപിന്റെ താരിഫ് നിലപാടുമൂലം ലോകരാജ്യങ്ങളുടെ സമവാക്യത്തിലുണ്ടായ പൊടുന്നനേയുള്ള മാറ്റം, ശമനമില്ലാത്ത യുക്രെയ്ൻ-റഷ്യ യുദ്ധം എന്നിവയാണ് പ്രധാനമായും സ്വർണവിലയുടെ കുതിപ്പിന് ഊർജം.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കും. അത് ബാങ്ക് നിക്ഷേപ പലിശ, ഡോളറിന്റെ മൂല്യം, കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ കുറയാനിടയാക്കും.
ഫലത്തിൽ, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്ക് പ്രിയമേറുകയും സ്വർണവില കൂടുകയും ചെയ്യും.
∙ ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന ട്രംപിന്റെ നിലപാടുകളും സ്വർണത്തിനാണ് നേട്ടമാകുന്നത്.
∙ ട്രംപിന്റെ താരിഫ് നയങ്ങൾ റഷ്യ, ചൈന, ഇന്ത്യ എന്നിവയെ ഒരുമിപ്പിക്കുന്നു. ചൈനയാകട്ടെ റഷ്യ, ഉത്തര കൊറിയ എന്നിവയുമായും അടുക്കുന്നു.
∙ ട്രംപ് മധ്യസ്ഥത വഹിച്ചിട്ടും റഷ്യ-യുക്രെയ്ൻ പോരിന് ശമനമില്ല.
വെടിനിർത്തലിനുള്ള സാധ്യതകളുമില്ല. ഇതും സ്വർണത്തിനാണ് ഊർജം പകരുന്നത്.
‘ചെറിയ’ സ്വർണത്തിനും ‘വലിയ’ വില
കേരളത്തിൽ ഇന്ന് ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), മിനിമം പണിക്കൂലി (5%) എന്നിവ പ്രകാരം ഒരു പവൻ ആഭരണം വാങ്ങാൻതന്നെ 85,000 രൂപയ്ക്കടുത്താകും.
12,000 രൂപയ്ക്കടുത്ത് കൊടുത്താലേ ഒറ്റ ഗ്രാം സ്വർണാഭരണവും വാങ്ങാനാകൂ. ചെറിയ കാരറ്റ് സ്വർണവിലകളും റെക്കോർഡ് പുതുക്കി മുന്നേറുന്നു.
സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് പുതിയ ഉയരമായ 8,115 രൂപയായി. വെള്ളിവില ഗ്രാമിന് 134 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
∙ മറ്റുചില ജ്വല്ലറികൾ 18 കാരറ്റിനു നൽകിയ വില ഗ്രാമിന് 65 രൂപ കൂട്ടി 8,050 രൂപയാണ്.
വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർത്തി 133 രൂപയും.
∙ 14 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ ഉയർന്ന് 6,265 രൂപയായി. ഇന്നലെ, ആദ്യമായി 4,000 രൂപ കടന്ന 9 കാരറ്റ് സ്വർണവില ഇന്ന് 30 രൂപ ഉയർന്ന് ഗ്രാമിന് 4,040 രൂപയിലുമെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]