എന്തു കൊണ്ടാണ് ഓണം ഷോപ്പിങ് ഉത്സവകാലമാകുന്നത്? ബോണസും ശമ്പളവും മറ്റു വരുമാനവും മാത്രമല്ല കാരണം. ഉപഭോക്താക്കൾ ഓണക്കാലത്ത് ഇളവുകൾ ലക്ഷ്യമിടുമ്പോൾ വ്യാപാരികൾ കൂടുതൽ വിൽപ്പനയും ലക്ഷ്യമിടുന്നു.
ഷോപ്പിങ് പാച്ചിൽ ഓണവിപണിയിൽ കാണാം.
മൊബൈൽഫോൺ മുതൽ ടിവിയും ലാപ്ടോപ്പും റഫ്രിജറേറ്ററുമൊക്കെ വാങ്ങാൻ തിരക്കോടുതിരക്ക്. വ്യാപാരികൾക്ക് അറിയാം.
ഓണം ‘കളറായാൽ’ ഇക്കൊല്ലം കച്ചവടം ‘അടിപൊളി’യാകും. അതിനാൽ ഓഫർ മഴ പെയ്യിച്ച് ദേശീയ, പ്രാദേശിക ബ്രാൻഡുകളുണ്ട്.
മാത്രമല്ല ഓണക്കാലത്താണ് പുത്തൻ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.
കാർ, ബൈക്ക്, സ്വർണം, മൊബൈൽഫോൺ, വൗച്ചറുകൾ തുടങ്ങി ഓരോ മേഖലയിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനങ്ങൾ. റീട്ടെയ്ൽ സ്റ്റോറുകൾ അവരുടേതായ ‘കിടിലൻ’ ഓഫറുകളും പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കൾക്ക് ഇരട്ടിമധുരം.
താരങ്ങൾ വീട്ടമ്മമാർ, ഇക്കുറി പ്രിയം കോംബോയ്ക്ക്
വീട്ടമ്മമാരാണ് ഇക്കുറി വിപണിയിലെ താരങ്ങളെന്ന് വ്യാപാരികൾ പറയുന്നു.
അടുക്കളയിൽ ‘പെരുമാറാനുള്ള’ ഉൽപന്നങ്ങൾക്ക് വലിയ ഡിമാൻഡ്. മിക്സി, ഗ്യാസ് സ്റ്റൗ, മൈക്രോ വേവ് അവ്ൻ, എയർ ഫ്രയർ, ഇൻഡക്ഷൻ കുക്കർ ഇവയ്ക്കും ഇവയുടെ കോംബോയ്ക്കും ആവശ്യക്കാരേറെ.
സ്മാർട്ഫോണുകൾക്ക് അവയുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ചാണ് സാധാരണ ഓഫറുകൾ പ്രഖ്യാപിക്കുകയും മികച്ച വിൽപനയും നടക്കാറുള്ളത്. ഇക്കുറി പക്ഷേ, ഓണത്തിനും ഫോൺ കച്ചവടം പതിവിലും ഉഷാർ.
ബിഗ്സ്ക്രീൻ ടിവിക്ക് പ്രിയം, ഒപ്പം ഓഫർമഴയും
ടിവിയിൽ 32 ഇഞ്ചൊക്കെ പഴയ ഫാഷനായി.
ആളുകൾക്ക് മിനിമം 43 ഇഞ്ച് മതി. സിനിമ, ഒടിടി എന്നിവയ്ക്കും ഗെയിമുകൾക്കുമെല്ലാം അനുയോജ്യമായ വലിയ സ്ക്രീനുകളോടുള്ള താൽപര്യം കേരളീയരിലും വർധിച്ചു.
പ്രീമിയം ഉൽപന്നങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ് മലയാളിയെന്ന് പ്രമുഖ ഡിജിറ്റൽ റീട്ടെയ്ൽ ബ്രാൻഡായ ഓക്സിജന്റെ സിഇഒ ഷിജോ കെ.
തോമസ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഓഫറുകൾ, സമ്മാനങ്ങൾ, ഡിസ്കൗണ്ടുകൾ, എക്സ്റ്റൻഡഡ് വാറന്റികൾ എന്നിവയ്ക്ക് പുറമേ പലിശ രഹിത ലോൺ, ക്യാഷ്ബാക്ക് തുടങ്ങി വിവിധ ഫിനാൻസ് കമ്പനികൾ നൽകുന്ന ഓഫറുകളും ഉപഭോക്താക്കളെ പ്രീമിയം ഉൽപന്നങ്ങളിലേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നു.
ഫ്രീഡം ഓഫർ ലക്ഷ്യം 100 ഇരട്ടി കച്ചവടം
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച ‘ഫ്രീഡം’ ഓഫറുകളോടെതന്നെ ഇക്കുറി വിപണിയിൽ ഓണാവേശം തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു.
പല റീട്ടെയ്ൽ ശൃംഖലകൾക്കും ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിലെ വിൽപനയിൽ 70% വരെ വിൽപന വളർച്ച ലഭിച്ചു.
മൂന്നിരട്ടി വിൽപനയാണ് ഈ ത്രൈമാസത്തിൽ കഴിഞ്ഞ 3 മാസത്തെ അപേക്ഷിച്ച് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ ഡിജിറ്റൽ റീട്ടെയ്ൽ ശൃംഖലയായ മൈജിയുടെ അധികൃതർ പറഞ്ഞു. ഫോൺ, ടിവി, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ, ലാപ്ടോപ് തുടങ്ങിയവയ്ക്ക് വിവിധ ബ്രാൻഡുകൾ നൽകുന്ന ഓഫറിനൊപ്പം മൈജിയും പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്.
ഇതും ഉപഭോക്താക്കളെ ആകർഷിക്കുന്നു.
സെപ്റ്റംബർ ഒന്നുമുതൽ 15 ദിവസത്തേക്ക് വിൽപന കുതിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓക്സിജൻ സിഇഒ ഷിജോ കെ. തോമസും പറഞ്ഞു.
ഓഗസ്റ്റിനെ അപേക്ഷിച്ച് 100 ശതമാനത്തിൽ കുറയാത്ത വിൽപന വളർച്ചയാണ് ഈ നാളുകളിൽ പ്രതീക്ഷിക്കുന്നത്.
എസിയും അവനുമില്ലാതെ എന്തു പുത്തൻ വീട്
ചിങ്ങമാസം മലയാളിക്ക് ഷോപ്പിങ്ങിന്റെ കൂടിമാസമാണ്. ഓണം, കല്യാണ സീസൺ, പുത്തൻ വീടുകളുടെ പാലുകാച്ചിലിന്റെ സീസൺ എന്നിങ്ങനെ ആഘോഷങ്ങളുടെയും വിശേഷങ്ങളുടെയും മാസം.
ഗൃഹപ്രവേശങ്ങളുടെ സീസൺകൂടിയായതാണ് ഗൃഹോപകരണങ്ങൾക്കും അടുക്കള ഉപകരണങ്ങൾക്കും വലിയ ഡിമാൻഡ് ലഭിക്കുന്നതിന്റെ കാരണം.
നിലവിൽ ഉപയോഗിക്കുന്ന ടിവി, മിക്സി, സ്മാർട്ഫോൺ, വാഷിങ്മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയവ മാറ്റി പുതിയത് വാങ്ങാൻ ഏവരും തിരഞ്ഞെടുക്കുന്ന വേള കൂടിയാണ് ഓണക്കാലം. പുതുതായി എസി വാങ്ങാനും അവ്നും എയർ ഫ്രയറുമൊക്കെ വാങ്ങാനും ഏവരും മോഹിക്കുന്ന മാസവുമാണ് ചിങ്ങം.
ഫ്രിജിൽ ഡബിൾഡോറിനോടാണ് കൂടുതൽപേരും ഇപ്പോൾ ഇഷ്ടം കാട്ടുന്നത്.
മികച്ച ഓഫറുകളും 3 വർഷം വരെ വാറന്റിയും ലഭിക്കുമെന്നത് ലാപ്ടോപ്പുകളുടെ ഡിമാൻഡും കൂട്ടുന്നു. ഇപ്പോൾ ഒരു ലാപ്പ് വാങ്ങിയാൽ അടുത്ത മൂന്ന് ഓണക്കാലത്തേക്ക് ഒരു ടെൻഷനും വേണ്ടെന്നുസാരം.
ഇക്കുറി അധിക വിൽപ്പന 1000 കോടി
കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിൽ 500 കോടി രൂപ മതിക്കുന്ന ടിവി കച്ചവടം നടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.
ഇക്കുറിയത് 650-700 കോടി രൂപയിലെത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മൊബൈൽഫോൺ വിൽപന 3,000 കോടി രൂപയുടേതായിരുന്നു; 3,500 കോടി കവിയുമെന്ന് ഇത്തവണ പ്രതീക്ഷിക്കുന്നു.
എസി വിൽപന 350 കോടി രൂപയായിരുന്നത് 400 കോടിയും റഫ്രിജറേറ്ററിന്റേത് 400-425 കോടിയിൽ നിന്ന് 500 കോടിയും വാഷിങ് മെഷീൻ 300 കോടിയിൽ നിന്ന് 350 കോടിയും കടക്കുമെന്നും കരുതുന്നു.
2023ലെ ഓണക്കാലത്ത് 430 കോടിയും കഴിഞ്ഞവർഷം 480-500 കോടിയുമായിരുന്നു ലാപ്ടോപ്, കംപ്യൂട്ടർ എന്നിവയുടെ വിൽപന. ഇക്കുറി 550-600 കോടി രൂപയാണ് പ്രതീക്ഷ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]