
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% ഇറക്കുമതി തീരുവ രാജ്യത്തെ തുകൽ ചെരിപ്പ് കയറ്റുമതി രംഗത്തും ആശങ്ക പരത്തുന്നു. ഇന്ത്യയിൽ നിന്നുള്ള തുകൽ ചെരിപ്പുകൾക്ക് അമേരിക്കയിൽ ഏറെ ആവശ്യക്കാരുണ്ട്, പ്രത്യേകിച്ച് പ്രവാസികൾ, എന്നിരിക്കെയാണ് കയറ്റുമതി തീരുവ ട്രംപ് 25% ഉയർത്തിയത്.
ഇത് വില കുത്തനെ കൂടാൻ ഇടയാക്കും. തുകൽ ചെരിപ്പ് കയറ്റുമതിക്കു തിരിച്ചടിയാകും.
ആവശ്യക്കാരേറെ
കേരളത്തിൽ ഈ രംഗത്തുള്ളവർ കുറവാണെങ്കിലും ഡൽഹി, കാൺപുർ, ആഗ്ര, ചെന്നൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രത്യേക ഇന്ത്യൻ ഡിസൈനുകളിലുള്ള തുകൽ ചെരിപ്പ് കയറ്റുമതി ചെയ്യുന്നുണ്ട്.
പാദരക്ഷാപ്രേമികൾക്കിടയിൽ ആവശ്യക്കാരേറെയുള്ള, ആഘോഷവേളകളിലും മറ്റും അണിയുന്ന ഇന്ത്യൻ തുകൽ ചെരുപ്പുകളുടെ ഡിസൈനുകൾക്ക് പൊതുവേ മൽസരം കുറവുമാണ്.
ഇതിന് പുറമേ നൈക്കി, അഡിഡാസ് തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ ഇന്ത്യയിലെ മാനുഫാക്ചറിങ് പ്ലാന്റുകളിൽ നിർമിച്ച തുകൽ അല്ലാത്ത ചെരിപ്പുകളും അമേരിക്കയിലേക്ക് വൻതോതിൽ കയറ്റി അയയ്ക്കുന്നുണ്ട്. ഇറക്കുമതി തീരുവ ഉയർത്തുന്നതോടെ ഇത്തരം ചെരിപ്പുകൾക്കും വില കുതിച്ചുയരുമെന്നതിനാൽ അമേരിക്കയില് ഇത്തരം ചെരിപ്പുകൾ വാങ്ങാൻ കൂടുതൽ വില നൽകേണ്ടി വരും.
വില കുതിച്ചുയരും
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള തുകൽ ചെരുപ്പ് കയറ്റുമതി 540 കോടി ഡോളറായിരുന്നു.
അമേരിക്കയിൽ ഇന്ത്യൻ ചെരുപ്പുകളുടെ വില കുത്തനെ കൂടാൻ ഇടയാക്കും എന്നതിനാൽ ആളുകൾ ഇന്ത്യൻ ചെരിപ്പുകളുടെ ഉപയോഗം കുറയ്ക്കാൻ ഇടയുണ്ട് എന്ന ആശങ്കയിലാണ് രംഗത്തുള്ളവർ എന്ന് സിഐഎ ഘടകം ചെയർമാൻ വി കെ സി റസാക്ക് പറഞ്ഞു. സിഐഐ എല്ലാ ഇനം ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നവരുടെ, തീരുവ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കുന്നതിന് വ്യക്തമായ പദ്ധതി തയാറാക്കി കേന്ദ്ര സർക്കാരിന് നൽകാൻ തയാറെടുക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഉചിതമായ നടപടി എടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അറിയിച്ചു. ഇന്ത്യയിൽ 75,000 കോടി രൂപയുടെ പാദരക്ഷ വിപണിയാണുള്ളത്.
ഇതിൽ വളരെ കുറവ് മാത്രമാണ് തുകൽ ചെരിപ്പുകളുടെ വിഹിതം. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന തുകൽ ചെരുപ്പുകളുടെ സിംഹഭാഗവും കയറ്റുമതി ചെയ്യുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]