
2025 ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി രൂപയായി ഉയർന്നു. 556.29 കോടി രൂപയാണ് പ്രവർത്തന ലാഭം.
അറ്റാദായം 861.75 കോടി രൂപയായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്കായി ഫെഡറൽ ബാങ്ക് മാറിയെന്ന് എംഡിയും സിഇഒയുമായ കെ.വി.എസ്.
മണിയൻ അറിയിച്ചു.
ക്രെഡിറ്റ് കാർഡ്, സ്വർണ വായ്പാമുന്നേറ്റം
“വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ പ്രവർത്തന രീതി സ്വീകരിച്ചതിനാൽ പൊതുവെ വളർച്ച കുറയാറുള്ള ആദ്യപാദത്തിലും കമേഴ്സ്യൽ ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, സ്വർണ വായ്പാ മേഖലകളിൽ ഞങ്ങൾക്ക് വളർച്ച കൈവരിക്കാനായി’’– അദ്ദേഹം വ്യക്തമാക്കി. ഫീ വരുമാനവും കാസാ അനുപാതവും തുടർച്ചയായി മെച്ചപ്പെട്ടു.
കാർഷിക – മൈക്രോ ഫിനാൻസ് വായ്പകളിൽ ഉണ്ടായ കുടിശിക, വായ്പാ ചെലവ് വർദ്ധിക്കാനും ആസ്തി ഗുണമേന്മയെ ബാധിക്കാനും കാരണമായി. പലിശ കുറയുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തിരിച്ചടവു സുഗമമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ് 8.58 ശതമാനം വര്‍ധിച്ച് 528640.65 കോടി രൂപയിലെത്തി.
മുന്‍വര്‍ഷം ഇതേ പാദത്തിൽ 266064.69 കോടി രൂപയായിരുന്ന നിക്ഷേപം 8.03 ശതമാനം വർദ്ധനവോടെ 287436.31 കോടി രൂപയായി.
നിഷ്ക്രിയ ആസ്തി
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 220806.64 കോടി രൂപയില്‍ നിന്ന് 241204.34 കോടി രൂപയായി വര്‍ധിച്ചു.
9.24 ശതമാനമാണ് വളർച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 15.64 ശതമാനം വര്‍ധിച്ച് 81046.54 കോടി രൂപയായി.
വാണിജ്യ ബാങ്കിങ് വായ്പകള്‍ 30.28 ശതമാനം വര്‍ധിച്ച് 25028 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 4.47 ശതമാനം വര്‍ധിച്ച് 83680.44 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകൾ 6.29 ശതമാനം വർദ്ധിച്ച് 19193.95 കോടി രൂപയിലുമെത്തി.
മൊത്തവരുമാനം 7.64 ശതമാനം വര്‍ധനയോടെ 7799.61 കോടി രൂപയിലെത്തി. 4669.66 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി.
മൊത്തം വായ്പകളുടെ 1.91 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി 1157.64 കോടി രൂപയാണ്.
മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]