ആലപ്പുഴ ∙ കേരളത്തിലെ സ്വർണം, വെള്ളി വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ പേരും ലോഗോയും എതിർ ഗ്രൂപ്പ് ഉപേക്ഷിച്ചെന്ന് അസോസിയേഷൻ ചെയർമാനും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി.ഗോവിന്ദനും അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്രയും അറിയിച്ചു.

സംഘടനകൾ രണ്ടായെങ്കിലും ഒരേ പേരും ലോഗോയുമാണ് ഉപയോഗിച്ചിരുന്നത്. ഇതു സംബന്ധിച്ച കേസ് നടക്കുകയാണ്. അതിനിടെ വിമത വിഭാഗം ഈയിടെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചപ്പോൾ പേരു മാറ്റി.

മുൻപ് രണ്ടു ഗ്രൂപ്പ് ആയി നിന്ന സ്വർണ വ്യാപാരികൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ ലയനനീക്കത്തിന് എതിരെ പ്രവർത്തിച്ചവരാണു ബദൽ സംഘടന ഉണ്ടാക്കിയതെന്നും ഭാരവാഹികൾ പറഞ്ഞു.

English Summary:

All Kerala Gold and Silver Merchants Association unifies as one entity. A rival group has relinquished the name and logo of the All Kerala Gold and Silver Merchants Association, marking a step towards unification within the gold and silver merchant community in Kerala.