തിരുവനന്തപുരം∙ കേരള ബാങ്ക് നിക്ഷേപങ്ങൾക്കു പലിശനിരക്ക് കുറച്ചെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളെയും ഇതര സംഘങ്ങളെയും കാര്യമായി ബാധിക്കില്ലെന്ന് കേരള ബാങ്ക് വിശദീകരിച്ചു. ഇത്തരം സംഘങ്ങൾ സാധാരണ നിലയിൽ 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയാണു നിക്ഷേപിക്കുന്നത്. ഒരു വർഷത്തിനു മുകളിലുള്ള ഇത്തരം നിക്ഷേപങ്ങൾക്ക് 0.25 ശതമാനത്തിന്റെ കുറവ് മാത്രമേ വരുത്തിയിട്ടുള്ളൂവെന്നും ബാങ്ക് അറിയിച്ചു.

റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഒരു ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണു കേരള ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ കുറവു വരുത്തിയത്.  പുതിയ നിരക്കുകൾ ജൂൺ 30 മുതൽ പ്രാബല്യത്തിൽ വന്നെന്നും കേരള ബാങ്ക് അറിയിച്ചു.

English Summary:

Interest rate cuts by Kerala Bank are unlikely to significantly impact primary cooperative societies. These societies typically deposit amounts exceeding 15 lakh rupees, and the reduction for deposits over one year is only 0.25%.