അടുക്കള ബജറ്റിന്റെ താളംതെറ്റിക്കാൻ സവാള വില (Onion Price) വീണ്ടും മേലോട്ട്. പ്രമുഖ ഉൽപാദക സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാസിക്കിലും പുണെയിലും കിലോഗ്രാമിന് 10 രൂപയിൽ താഴെയായിരുന്ന ശരാശരിവില നിലവിൽ 15 രൂപയിലധികമായിട്ടുണ്ട്. മഴക്കെടുതിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിളവ് വൻതോതിൽ നശിച്ചതാണ് തിരിച്ചടി.

കേരളത്തിലേക്കുള്ള സ്റ്റോക്കിനെയും ഇതു ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ മഹാരാഷ്ട്രയിലെ വിലയേക്കാൾ ഇരട്ടിയാണ് കേരളത്തിൽ പലയിടത്തും. മലബാർ മേഖലയിലും തിരുവനന്തപുരത്തും കിലോയ്ക്ക് ചില്ലറവില ശരാശരി 30 രൂപയാണ്. എറണാകുളത്ത് 25 രൂപ. കോട്ടയത്ത് 26 രൂപ, പാലക്കാട് 25 രൂപ, ആലപ്പുഴ 28 രൂപ.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Onion Price rises as rains damage crop.