ഇറാനും യുഎസും തമ്മിലെ സംഘർഷം സമീപഭാവിയിലെങ്ങും അവസാനിക്കില്ലെന്ന് വ്യക്തമാക്കി പരസ്പരം പോർവിളി അതിരൂക്ഷമാകുന്നു. ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ് തകർത്തിരുന്നു.
പാലങ്ങൾ മാത്രമല്ല, ഇറാന്റെ വൈദ്യുത പ്ലാന്റുകളും തകർക്കുമെന്ന പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി.
ഇറാനും യുഎസും തമ്മിലെ യുദ്ധം അവസാനിക്കുന്നതിന് പകരം കൂടുതൽ കലുഷിതമാകുന്നത് വരുംദിവസങ്ങളിൽ എണ്ണവില കൂടുതൽ കത്തിക്കയറാൻ ഇടയാക്കിയേക്കും. നിലവിൽതന്നെ യുഎസ് ക്രൂഡ് വില ബാരലിന് 110 ഡോളർ ഭേദിച്ചു.
ബ്രെന്റ് വില 109 ഡോളറിലെത്തി. ബ്രെന്റിന്റെ സ്പോട്ട് വില (10-30 ദിവസത്തിനകം വിതരണം ചെയ്യേണ്ടത്) 140 ഡോളറിന് മുകളിലുമെത്തി.
ലോക രാജ്യങ്ങളെയാകെ പണപ്പെരുപ്പത്തിന്റെ കെടുതിയിലേക്ക് തള്ളുന്നതാണ് ഈ ചലനങ്ങൾ.
‘‘എന്താണ് ചെയ്യേണ്ടതെന്ന് ഇറാനിലെ പുതിയ ഭരണകൂട നേതാക്കൾക്ക് അറിയാം.
അവരത് ചെയ്യണം, വേഗം’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. എന്നാൽ, എന്താണ് ഈ നേതാക്കൾ ചെയ്യേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെ, മധ്യ ഇറാനിൽ യുഎസിന്റെ പോർവിമാനമായ എഫ്-35 വെടിവച്ചിട്ടെന്ന വാദവുമായി ഒരു ഇറാനിയൻ മാധ്യമം രംഗത്തുവന്നു.
ഇതിന്റെ ചിത്രങ്ങളും അവർ ടെലഗ്രാമിലൂടെ പുറത്തുവിട്ടു. പുറത്തുവിട്ട
ചിത്രത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളിലൊന്നിൽ ‘‘യുഎസ് എയർ ഫോഴ്സസ് യൂറോപ്പ്’’ എന്ന് എഴുതിയിട്ടുണ്ട്. അതേസമയം യുഎസോ ഇറാനിയൻ ഭരണകൂടമോ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇറാനെ കൂടുതൽ ശക്തമായി ആക്രമിച്ച് തകർക്കുമെന്നും ശിലായുഗത്തിലേക്ക് കൊണ്ടുപോകുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇതിന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നൽകിയ മറുപടി ഇങ്ങനെ: ‘‘അക്കാലത്ത് മിഡിൽ ഈസ്റ്റിൽ എണ്ണയും ഗ്യാസും ഉണ്ടായിരുന്നില്ല’’. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

