
ആർബിഐ ഡപ്യൂട്ടി ഗവർണറായി നാലാമത്തെ വനിത, ഡോ.പൂനം ഗുപ്ത ചുമതലയേറ്റു
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറായി ഡോ.പൂനം ഗുപ്തയെ കേന്ദ്രം നിയമിച്ചു. ഡൽഹിയിലെ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച് ഡയറക്ടർ ജനറലും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ പാർട് ടൈം അംഗവുമാണ്. റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി ഗവർണറാണ് ഡോ.പൂനം. മുൻ വനിതാ ഡപ്യൂട്ടി ഗവർണർമാർ: കെ.ജെ.ഉദേശി (2003–2005), ശ്യാമള ഗോപിനാഥ് (2004–2011), ഉഷ തോറാട്ട് (2005–2010). ജനുവരിയിൽ മൈക്കിൽ ഡി.പാത്ര വിരമിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് 3 വർഷത്തേക്ക് നിയമനം. 16–ാം ധനകാര്യ കമ്മിഷന്റെ അഡ്വൈസറി കൗൺസിലിൽ കൺവീനർ കൂടിയാണ് ഡോ.പൂനം.
രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിലുമായിരുന്നു പഠനം.
തിങ്കളാഴ്ച റിസർവ് ബാങ്ക് പണനയ സമിതി യോഗം (എംപിസി) നടക്കാനിരിക്കെയാണ് നിയമനം.
ഡോ.പൂനം അടക്കം 4 ഡപ്യൂട്ടി ഗവർണർമാരാണ് റിസർവ് ബാങ്കിനുള്ളത്.
English Summary:
Dr. Poonam Gupta appointed as the new Deputy Governor of the Reserve Bank of India (RBI), becoming the fourth woman to hold this position. Her appointment comes ahead of the crucial MPC meeting.
3g0bl7h4dqddr9nbr7bgfp9j2r mo-business-reservebankofindia 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-legislature-centralgovernment