ലോകത്ത് ഒരുവർഷം ഏറ്റവുമധികം വിൽപന നേടുന്ന ഇലക്ട്രിക് വാഹനക്കമ്പനിയെന്ന നേട്ടം ആദ്യമായി കൈവിട്ട് ശതകോടീശ്വരൻ ഇലോൺ മസ്ക് നയിക്കുന്ന ടെസ്ല. തുടർച്ചയായ രണ്ടാം വർഷവും ടെസ്ലയുടെ വിൽപന ഇടിഞ്ഞതോടെ, ചൈനീസ് ഇവി കമ്പനിയായ ബിവൈഡി ഒന്നാംസ്ഥാനം പിടിച്ചെടുത്തു.
ടെസ്ല മേധാവി ഇലോൺ മസ്കിനോടുള്ള മധുര പ്രതികാരവുമായി ബിവൈഡിക്ക് ഈ നേട്ടം.
2025ൽ 16.4 ലക്ഷം വാഹനങ്ങളാണ് ടെസ്ല ആഗോളതലത്തിൽ വിറ്റഴിച്ചത്. അതേസമയം ബിവൈഡിയുടെ വിൽപന 28% വർധിച്ച് 22.6 ലക്ഷം യൂണിറ്റുകളിലെത്തി.
2011ൽ ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിവൈഡിയുടെ മോഡലുകളെ മസ്ക് ചിരിച്ചുതള്ളിയിരുന്നു. ബിവൈഡിയെ ടെസ്ലയ്ക്ക് പറ്റിയ എതിരാളിയായി കാണുന്നില്ലെന്നും അതിനൊത്ത വാഹനങ്ങൾ ബിവൈഡിക്ക് ഇല്ലെന്നുമായിരുന്നു മസ്ക് പറഞ്ഞത്.
തുടർച്ചയായ രണ്ടാംവർഷമാണ് ടെസ്ലയുടെ വിൽപന ഇടിയുന്നത്.
2023ലെ 18.1 ലക്ഷത്തിൽ നിന്ന് 2024ൽ വിൽപന 17.89 ലക്ഷമായി കുറഞ്ഞിരുന്നു. ടെസ്ലയുടെ ഒക്ടോബർ-ഡിസംബർ ത്രൈമാസ വിൽപന 4.95 ലക്ഷത്തിൽ നിന്ന് 16% കുറഞ്ഞ് 4.18 ലക്ഷവുമായിട്ടുണ്ട്.
ഡിസംബർപാദ ഉൽപാദനം 4.59 ലക്ഷത്തിൽ നിന്ന് 5.5% താഴ്ന്ന് 4.34 ലക്ഷത്തിലുമെത്തി. കണക്കുകൾ മോശമായതോടെ ഓഹരി വിപണിയിൽ വെള്ളിയാഴ്ച 2.59% നഷ്ടത്തോടെയാണ് ടെസ്ല ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
ഡിസംബർ പാദത്തിൽ ടെസ്ലയുടെ വിൽപനയിൽ 97 ശതമാനവും ‘മോഡൽ 3’, ‘മോഡൽ വൈ എസ്യുവി’ മോഡലുകളാണ്.
മൊത്തം വിൽപനയിൽ ഇവ മാത്രം 4.06 ലക്ഷം. മോഡൽ എസ്, മോഡൽ എക്സ്, സൈബർട്രക്ക് എന്നിവയുടെ 11,642 യൂണിറ്റുകളും വിറ്റഴിഞ്ഞു.
പുതിയ കരുത്തായി നോർവേ
ടെസ്ലയ്ക്കും മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കൾക്കും യൂറോപ്യൻ രാഷ്ട്രമായ നോർവേ പുതിയ കരുത്താവുകയാണ്.
2025ൽ നോർവേയിൽ വിറ്റഴിഞ്ഞ പുതിയ കാറുകളിൽ 95.9 ശതമാനവും ഇവികൾ. ഇത് റെക്കോർഡാണ്.
2024ൽ ഇവി വിഹിതം 88.9 ശതമാനമായിരുന്നു. മൊത്തം 1.79 ലക്ഷം പുതിയ വാഹനങ്ങളാണ് 2025ൽ നോർവേയുടെ നിരത്തിലെത്തിയത്.
ഇതിൽ അഞ്ചിലൊന്നും ടെസ്ലയാണ്. 41% വളർച്ചയോടെ 34,285 പുതിയ ഉപഭോക്താക്കളെ നോർവേയിൽ ടെസ്ല കഴിഞ്ഞവർഷം സ്വന്തമാക്കി.
Elon Musk riéndose, en 2011, de los coches eléctricos de la marca china BYD.
«¿Has visto su coche? 😂😂😂»
BYD superó en coche fabricados y en ventas a Tesla en el año 2024. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

