കോട്ടയം ∙ മികച്ച മൂല്യവുമായി കുമരകത്തെ ഹോട്ടലുകൾ രാജ്യത്ത് ഒന്നാമത്. ഹോട്ടലുകളുടെ വരുമാനവും മുറികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിന്റെ (റെവ്പാർ– റവന്യു പെർ അവെയ്ലബിൾ റൂം) ) അടിസ്ഥാനത്തിൽ തയാറാക്കുന്ന പട്ടികയിലാണു കുമരകം രാജ്യത്ത് ഒന്നാമത് എത്തിയത്. മൂന്നാം സ്ഥാനത്തുള്ള കോവളവും മികച്ച പ്രകടനം നടത്തി.ഡൽഹി ആസ്ഥാനമായ കൺസൽറ്റൻസി സ്ഥാപനം ഹോട്ടലിവേറ്റിന്റെ 2022– 23 കാലഘട്ടത്തിലെ റിപ്പോർട്ടിലാണ് ഈ നേട്ടം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ നാലാം സ്ഥാനത്തായിരുന്ന കുമരകം ഇക്കുറി ഒന്നാം സ്ഥാനത്തെത്തി.11,758 രൂപയാണു കുമരകത്തിന്റെ റെവ്പാർ റേറ്റ്. കഴിഞ്ഞ വർഷം ഇത് 5659 രൂപ മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനക്കാരായിരുന്ന ഋഷികേശാണ് ഇക്കുറി രണ്ടാമത്. 10506 രൂപയാണു ഋഷികേശിന്റെ റെവ്പാർ. കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനത്തായിരുന്ന കോവളം ഇക്കുറി 9087 രൂപ റെവ്പാർ റേറ്റിങ്ങുമായി മൂന്നാമതെത്തി.രാജ്യാന്തര തലത്തിൽ ഒരു പ്രദേശത്തെ അവതരിപ്പിക്കുന്നതിനു റേറ്റിങ് സഹായകരമാണെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് സെക്രട്ടറി കെ.അരുൺ കുമാർ പറഞ്ഞു.
റെവ്പാർ റേറ്റിങ് ആദ്യ 10 സ്ഥാനങ്ങൾ നേടിയ സിറ്റികൾ (ബ്രാക്കറ്റിൽ റെവ്പാർ റേറ്റ്)
1. കുമരകം (11,758)
2. ഋഷികേശ് (10.506)
3. കോവളം (9,087)
4. ശ്രീനഗർ (8,127)
5. ഉദയ്പുർ (7,937)
6. മുംബൈ (7,226)
7. ഗോവ (7,116)
8. മസൂറി (6,704)
9. റന്തംബോർ (6,698)
10. മഹാബലേശ്വർ (6,589)
Content Highlight: Kumarakom Hotels tops in RevPar rating
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]