കൊച്ചി∙ രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ ഓഫിസ് ആയിരുന്ന ‘ഓൾഡ് വാർ ഓഫിസ്’ ഹിന്ദുജ ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കി പ്രവർത്തനമാരംഭിച്ചു. ചാൾസ് മൂന്നാമൻ രാജാവിന്റെ സഹോദരി ആനി രാജകുമാരി ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പ് ചെയർമാൻ ജി.പി. ഹിന്ദുജയും സഹോദരൻമാരും പങ്കെടുത്തു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് സന്ദർശനം നടത്തി. റാഫിൾസ് ഹോട്ടൽസും ഹിന്ദുജ ഗ്രൂപ്പും സഹകരിച്ചാണ് ഹോട്ടലിന് തുടക്കം കുറിച്ചത്. ബക്കിങ്ങാം കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാക്കുന്ന മേൽക്കൂരയിൽ അടക്കം മൂന്നു ബാറുകൾ, ഒൻപതു പുതിയ റസ്റ്ററന്റുകൾ തുടങ്ങിയവ പുതിയ ആഡംബര ഹോട്ടലിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]