ന്യൂഡൽഹി∙യുഎസ് ആസ്ഥാനമായ റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഈവർഷം ഇന്ത്യയ്ക്ക് 6.7% വളർച്ച പ്രവചിക്കുന്നു. നേരത്തെ 5.5% വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. സാമ്പത്തിക രംഗത്തെ കുതിപ്പ് പരിഗണിച്ചാണ് പ്രവചനം പുതുക്കിയത്.
വിപുലമായ സേവന മേഖലയും മൂലധന വിനിയോഗവും വഴിയാണ് 2023ന്റെ രണ്ടാം പാദത്തിൽ ഇന്ത്യ നേടിയ 7.8% വളർച്ച കൈവരിച്ചതെന്ന് മൂഡീസിന്റെ വിശകലനമായ ഗ്ലോബൽ മാക്രോ ഔട്ട്ലുക് 2023–24 ചൂണ്ടിക്കാട്ടുന്നു.
എന്നാൽ 2024ലെ ഇന്ത്യയുടെ വളർച്ച 6.5% ആയിരിക്കും എന്ന പ്രവചനം 6.1% ആക്കി മൂഡീസ് കുറച്ചിട്ടുണ്ട്. 2023ലെ വളർച്ചയെ അടിസ്ഥാനമാക്കിയാണ് ഈ മാറ്റം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]