ന്യൂഡൽഹി∙ ഓഗസ്റ്റിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11% വളർച്ചയുണ്ടായി. തുടർച്ചയായി 19 മാസമായി വരുമാനം 1.4 ലക്ഷം കോടിക്ക് മുകളിലാണ്. ജൂലൈയിൽ 1.65 ലക്ഷം കോടിയായിരുന്നു വരുമാനം.
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 28,328 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–35,794 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–83,251 കോടി, സെസ്–11,695 കോടി എന്നിങ്ങനെയാണ് വരുമാനം.
കേരളത്തിൽ 13% വളർച്ച
തിരുവനന്തപുരം ∙ കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് 13% വർധന. 2022 ഓഗസ്റ്റിൽ 2,036 കോടിയായിരുന്നു ജിഎസ്ടി വരുമാനം. ഇത് 2,306 കോടിയായി വർധിച്ചു. ഓണക്കാലത്ത് സംസ്ഥാനത്ത് വിപണി ഉണരുന്നതിനാൽ വിൽപന പൊടിപൊടിക്കുകയും ജിഎസ്ടി വരുമാനം കുതിച്ചുയരുകയും ചെയ്യും. ഇൗ മാസം സമർപ്പിക്കുന്ന ജിഎസ്ടി റിട്ടേണിലാണ് ഓണക്കാലത്തെ ചെലവുകൾ ഉൾപ്പെടുക.
അതിനാൽ, അടുത്ത മാസം ഒന്നിന് പുറത്തു വിടുന്ന കണക്കിലാകും ഓണക്കാലത്തെ വരുമാനക്കുതിപ്പ് അറിയാൻ കഴിയുക. കഴിഞ്ഞ മാസത്തെ 13% വർധന സംസ്ഥാന സർക്കാരിന് വലിയ ആശ്വാസം നൽകുന്നതല്ല. ജിഎസ്ടിക്കു മുൻപ് വാർഷിക നികുതി വളർച്ചനിരക്ക് 14 ശതമാനമായിരുന്നു.
Content Highlight: 1,59,069 crore gross GST revenue collected during August
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]