
വാഷിങ്ടൺ∙ അമേരിക്കയുമായി വ്യാപാരബന്ധത്തിലേർപ്പെടുന്ന 68 രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട രാജ്യങ്ങൾക്കും ചുമത്തുന്ന ഇറക്കുമതിത്തീരുവ സംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
7 മുതലാണ് പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുന്നത്. ഉത്തരവിൽ പാക്കിസ്ഥാന് 10% തീരുവ കുറയുമ്പോൾ ഇന്ത്യയ്ക്ക് 25% തന്നെയാണു തീരുവ.
പാക്കിസ്ഥാന് 29 ശതമാനമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് പിഴ ഏർപ്പെടുത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിഴ എത്രയെന്നതു സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ സഹായിക്കുമെന്നും ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലദേശിന് 20 ശതമാനമാണു തീരുവ. ഇത് ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതിയെ ബാധിക്കും.
അഫ്ഗാനിസ്ഥാന് 15 ശതമാനമാണു തീരുവ.
സിറിയയ്ക്ക് 41% തീരുവയാണ് ഏർപ്പെടുത്തുക. കാനഡയ്ക്ക് 35%, ബ്രസീലിന് 50%, സ്വിറ്റ്സർലൻഡിന് 39%, തയ്വാന് 20% എന്നിങ്ങനെ നീളുന്നു നിരക്കുകൾ. കാനഡയ്ക്ക് 25 ശതമാനമായിരുന്ന നികുതി 10% കൂടി എക്സിക്യൂട്ടീവ് ഓർഡറിൽ ഉയർത്തിയിട്ടുണ്ട്.
പട്ടികയിൽ ഇല്ലാത്ത രാജ്യങ്ങൾക്ക് 10% അടിസ്ഥാന നിരക്കായിരിക്കും അമേരിക്കയിലേക്ക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഏർപ്പെടുത്തുക. മെക്സിക്കോയിൽ നിന്നുള്ള ഇരുമ്പ്–ഉരുക്ക് ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവയുണ്ട്.
അതേസമയം മെറ്റൽ, ഓട്ടോ ഉൽപന്നങ്ങൾ ഒഴികെയുള്ളവയ്ക്കുള്ള 30% നികുതി തീരുമാനം നീട്ടിവച്ചു.
യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഇന്തൊനീഷ്യ, വിയറ്റ്നാം തുടങ്ങിയവരുമായി അമേരിക്ക നേരത്തേ വ്യാപാരക്കരാറിലെത്തിയിരുന്നു. ചിലരാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക–ദേശീയ–സുരക്ഷാ കാര്യങ്ങളിൽ യോജിപ്പിലെത്തിയിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]