
കൊച്ചി ∙ 25% ഇറക്കുമതി തീരുവ യുഎസിലേക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെ കേരളത്തിന്റെ കയറ്റുമതിക്ക് വൻ തിരിച്ചടിയാകും. ഓരോ കണ്ടെയ്നറിനും ഇറക്കുമതി ചെലവ് 25% വർധിക്കുന്നതോടെ യുഎസ് വിപണിയിലും കേരള ഉൽപന്നങ്ങളുടെ വില കൂട്ടേണ്ടി വരും.
ഭക്ഷ്യവിഭവങ്ങൾ വാങ്ങുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യൻ ഉപഭോക്താക്കൾ മെക്സിക്കോയിൽ നിന്നും മറ്റും വരുന്ന വില കുറവുളള ഉൽപന്നങ്ങളിലേക്കു മാറുന്നതിനും സാധ്യതയേറെയാണ്.
ഓണത്തിനു സദ്യ ഉൾപ്പെടെ ശീതീകരിച്ച വിഭവങ്ങൾ കേരളത്തിൽ നിന്നു കപ്പൽ കയറിയത് യുഎസിൽ എത്തിയിട്ടില്ല. ഒരു കണ്ടെയ്നറിന് അരലക്ഷം ഡോളർ ഇറക്കുമതി ചെലവു വരുന്നത് ഇനി 25% ഡ്യൂട്ടിയും ചേർത്ത് 62,000 ഡോളറിൽ ഏറെയാകും.
വിലക്കൂടുതൽ മൂലം വിപണിയിൽ ആവശ്യക്കാർ കുറയാം.
യുഎസിൽ ഇവയുടെ 60% ഉപഭോക്താക്കൾ മലയാളികളാണ്. ശീതീകരിച്ച വിഭവങ്ങൾ മാസം 15 കണ്ടെയ്നറും അരി 50 കണ്ടെയ്നറും റെഡി ടു ഈറ്റ് വിഭവങ്ങൾ 20 കണ്ടെയ്നറും കൊച്ചിയിൽ നിന്നു കപ്പൽ കയറുന്നുണ്ട്.
വർഷം 250 കോടിയുടെ കയറ്റുമതിയാണിത്. അതിലുണ്ടാകുന്ന ഇടിവ് സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളെയാണു ബാധിക്കുക.
കഴിഞ്ഞ വർഷം 8990 കോടി ഡോളറിന്റെ കയറ്റുമതിയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎസിലേക്ക്.
അതിൽ 75% ഉൽപന്നങ്ങളെയും 25% പകരം തീരുവ ബാധിക്കും.
സമുദ്രോൽപന്നം
സമുദ്രോൽപന്നങ്ങളിൽ കേരളത്തിൽ നിന്നു യുഎസിലേക്കുള്ള കയറ്റുമതിയുടെ 90 ശതമാനത്തിലേറെ ചെമ്മീനാണ്. യുഎസിലേക്കു മാത്രം 400 കോടി ഡോളറിന്റെ (34000 കോടി രൂപ) മത്സ്യ കയറ്റുമതിയുണ്ട്.
പക്ഷേ 10% ചുങ്കം മാത്രമുള്ള ഇക്വഡോറും മറ്റും യുഎസിലേക്ക് ചെമ്മീനും മത്സ്യങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വില കൂടുമ്പോൾ ഈ രാജ്യങ്ങളെ യുഎസ് വിപണി ആശ്രയിക്കുന്നത് തിരിച്ചടിയാണ്.
ഐടി
ഐടിയിൽ യുഎസിൽ നിന്നുള്ള ഓർഡറുകൾ കുറഞ്ഞതിന ാൽ അനിശ്ചിതത്വമുണ്ട്.
യുഎസിലേക്കാണ് സോഫ്റ്റ്വെയർ കയറ്റുമതിയുടെ ഭൂരിഭാഗവും. ഐടി കമ്പനികളിൽ തൊഴിലവസരങ്ങളും കുറയുകയാണ്.
കശുവണ്ടി
ഇന്ത്യൻ ആഭ്യന്തര വിപണിയിലാ ണ് ഇപ്പോൾ കശുവണ്ടി വിൽപന കൂടുതലും.
വിയറ്റ്നാമിൽ നിന്നും വെസ്റ്റ് ആഫ്രിക്കയിൽ നിന്നും കാഷ്യു യുഎസിൽ എത്തുന്നതിനാൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി കുറവാണ്.
യന്ത്രം, കയർ, റബർ
കോയമ്പത്തൂർ നിന്ന് യന്ത്ര ഭാഗ ങ്ങളും കേരളത്തിൽ നിന്ന് കയർ റബർ ഉൽപന്നങ്ങളും യുഎസിൽ പോകുന്നുണ്ടെങ്കിലും മത്സരിക്കുന്ന ചൈനയ്ക്ക് ചുങ്കം കൂടുതലായതിനാൽ നമുക്ക് നേട്ടമാക്കാം. കയർ ഫൈബറും കയർ മാറ്റും റബർ മാറ്റുമുണ്ട്.
അധിക ചുങ്കം മറികടക്കാൻ ചൈന വില കുറയ്ക്കുകയാണ്.
ചെരിപ്പ്
ഇന്ത്യയിൽ നിന്നു ധാരാളം കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അ തിനു വേണ്ട സിന്തറ്റിക് ലതറും പോളിയൂറിത്തേൻ പോലുള്ള അസംസ്കൃത വസ്തുക്കളും ചൈനയിൽ നിന്നാണു വരുന്നത്.
ഇവയ്ക്ക് ഇന്ത്യയുടെ ആന്റി ഡംപിങ് തീരുവയുമുണ്ട്. കേരളത്തിൽ ഡസനോളം ചെരിപ്പ് കയറ്റുമതിക്കാർ ഉണ്ടെങ്കിലും യുഎസിലേക്കല്ല, ഗൾഫിലേക്കും ആഫ്രിക്കയിലേക്കും മറ്റുമാണ്.
സുഗന്ധ സത്ത്
സുഗന്ധ സത്തുകൾക്ക് അമേരിക്ക കേരളത്തെയും ചൈനയെയുമാണ് ആശ്രയിക്കുന്നത്.
ചൈനയ്ക്ക് 51% പകരം തീരുവ ഉള്ളതിനാൽ കേരളത്തിന്റെ കയറ്റുമതിക്കു ഭീഷണി ഇല്ല. യുഎസിൽ ഇവയുടെ വില കൂടുമെന്നു മാത്രം.
റെഡിമെയ്ഡ് വസ്ത്രം
വർഷം ഏകദേശം 1700 കോടി ഡോളറിന്റെ (1,70,000 കോടി രൂ പ) വസ്ത്ര കയറ്റുമതിയാണ് യുഎസിലേക്ക്.
അതിൽ കേരളത്തിലെ കിറ്റെക്സ് 1700 കോടി രൂപയുടെ കയറ്റുമതി നടത്തുന്നു. ഇതുവരെ വസ്ത്രങ്ങൾക്ക് 10% മാത്രം തീരുവ ഉണ്ടായിരുന്ന സ്ഥാനത്ത് 25% വരുമെങ്കിലും ചൈനയ്ക്ക് 51% തീരുവ ഉള്ളതിനാൽ ഭീഷണി ഇല്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]