
കൊച്ചി∙ ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇരട്ടിയിലേറെ ഇറക്കുമതിത്തീരുവയുണ്ടെങ്കിലും കേരളത്തിലെ പ്രകൃതിദത്ത കയർ ഉൽപന്ന കയറ്റുമതിക്കാർക്ക്
ആശങ്ക. വില കൂടുകയാണെങ്കിൽ ഉപയോക്താക്കൾ ചൈനയിൽ നിന്നും ടർക്കിയിൽ നിന്നുമുള്ള സിന്തറ്റിക് ഉൽപന്നങ്ങളിലേക്കു മാറുമെന്നതാണു കാരണം.
കയറും ചണവും കൊണ്ടുണ്ടാക്കുന്ന ചവിട്ടു മെത്തയും തറവിരിയും (റഗ്) ജിയോടെക്സും മറ്റുമായി അനേകം ഉൽപന്നങ്ങളാണു കേരളത്തിൽ നിന്നുള്ളത്.
ഇവയ്ക്ക് ശ്രീലങ്ക, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു മത്സരമുണ്ടെന്നു മാത്രം. പോളി പ്രൊപ്പലീനും പോളിയസ്റ്ററും മറ്റും ഉപയോഗിച്ചു നിർമിക്കുന്ന ഉൽപന്നങ്ങൾ ചൈനയിൽ നിന്നും ടർക്കിയിൽ നിന്നും വരുന്നുണ്ട്.
കേരള കയർ ഉൽപന്നങ്ങൾക്ക് ട്രംപ് വന്ന ശേഷം 10% തീരുവ ഉണ്ടായിരുന്നെങ്കിലും കയറ്റുമതിക്കാരും അവിടത്തെ ഇറക്കുമതിക്കാരും 5% വീതം വിട്ടുവീഴ്ച ചെയ്ത് വിപണി നിലനിർത്തിയിരുന്നു. 25% ആകുമ്പോൾ അതു സാധ്യമാവില്ല.
അതാണ് ആശങ്ക ഉണർത്തുന്നത്.
യുഎസിനു പുറമേ കയർ ഉൽപന്നങ്ങൾ യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്നുണ്ട്. അവിടേക്കുള്ള കയറ്റുമതിയെ ബാധിക്കുന്നില്ല. കയർ ഉപയോഗിക്കുന്ന ജിയോടെക്സ് മണ്ണിടിച്ചിൽ തടയാനായി ജപ്പാനിലേക്കും യുഎസിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. റബറൈസ്ഡ് കയർ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]