
എസ്ബിഐക്ക് എഴുപതിന്റെ ചെറുപ്പം | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | The Evolution of SBI | Malayala Manorama Online News
കൊച്ചി∙ എസ്ബിഐയിൽ അക്കൗണ്ട് ഉള്ളവർ ഒരു രാജ്യമാണെങ്കിൽ ലോകത്തെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായി അതു മാറും. 52 കോടിയാണ് എസ്ബിഐ ഇടപാടുകാർ.
ഇന്ത്യയുടെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്. മൂന്നു പൗരൻമാരിലൊരാൾക്ക് എസ്ബിഐ അക്കൗണ്ട്.
1955 ജൂലൈ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലൂടെ ഇംപീരിയൽ ബാങ്ക് എസ്ബിഐ ആയി മാറുമ്പോൾ പ്രധാന ഉത്തരവാദിത്തമായി ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ബാങ്കിങ് സൗകര്യം ഏർപ്പെടുത്തൽ നിഷ്കർഷിച്ചിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്.
22937 ബ്രാഞ്ചുകൾ അതിന്റെ സാക്ഷ്യമാണ്. എഴുപതിന്റെ ചെറുപ്പം ആഘോഷിക്കുന്ന എസ്ബിഐക്ക് ഇങ്ങനെ അമൂല്യമായ സമ്പാദ്യങ്ങൾ പലതുണ്ട്.
മറ്റു ബാങ്കുകളുടെ എച്ച്ആർ വിഭാഗം അസൂയയോടെ നോക്കിക്കാണുന്നതാണ് എസ്ബിഐയുടെ റിക്രൂട്മെന്റ്. ക്ലാർക് – ഓഫിസർ തസ്തികകളിലേക്ക് ലക്ഷങ്ങളാണ് ഇന്നും പ്രതീക്ഷയോടെ അപേക്ഷിക്കുന്നത്.
ഏറ്റവും മികച്ച ചെറുപ്പക്കാരെ ലഭിക്കുന്നതും എസ്ബിഐക്കാണ്. ഇന്ത്യയിലെ ബാങ്കിങ് രംഗം തുറന്നു കൊടുത്ത 1994നു ശേഷം ഒട്ടേറെ സ്വകാര്യ ബാങ്കുകൾ വളർന്നു കയറിയപ്പോൾ അവരുടെ തലപ്പത്ത് ഏറെയും എസ്ബിഐയിലെ പരിചയസമ്പത്തുമായെത്തിയ ഉന്നതർ തന്നെയായിരുന്നു.
ഇന്നും പ്രധാന സ്വകാര്യ ബാങ്കുകളുടെ തലപ്പത്ത് മുൻ എസ്ബിഐ ഓഫിസർമാരുടെ നിരതന്നെയുണ്ട്. രാജ്യമാകെ എസ്ബിഐ കൊടുത്തിരിക്കുന്ന വായ്പ 41.6 ലക്ഷം കോടി രൂപയും നിക്ഷേപം 53.8 ലക്ഷം കോടിയുമാണ്.
ഇന്ത്യയിലെ ആകെ ബാങ്ക് ആകെ വായ്പയുടെ 19.5%, നിക്ഷേപത്തിന്റെ 22.5%. കിട്ടാക്കടം ആകെ വായ്പയുടെ 0.47% മാത്രം.
റീട്ടെയ്ൽ ഭവന വായ്പകളിൽ എസ്ബിഐയുടെ പങ്ക് ഈ രംഗങ്ങളിലെ ആകെ വായ്പയുടെ 20%–30% വരെയാണ്. വായ്പയുടെ വലുപ്പം വച്ചു നോക്കിയാൽ ലോകത്തെ ഏറ്റവും പ്രമുഖ 50 ബാങ്കുകളിലൊന്ന്.
ലാഭവും കുറവല്ല–കഴിഞ്ഞ വർഷം 77561 കോടി രൂപ. ജീവനക്കാരോ? തുടക്കത്തിലുണ്ടായിരുന്ന 14388 ജീവനക്കാർ ഇന്ന് 2.32 ലക്ഷമായി വർധിച്ചു.
എസ്ബിഐ ലൈഫ്, എസ്ബിഐ മ്യൂച്വൽ ഫണ്ട് തുടങ്ങിയ 18 ഉപകമ്പനികൾക്ക് 3.5 ലക്ഷം കോടി മൂല്യവുമുണ്ട്. കേരളത്തിന്റെ എസ്ബിടി 2017ൽ എസ്ബിഐയിൽ ലയിച്ചപ്പോൾ മലയാളികൾക്കാകെ ഗൃഹാതുരത്വം തോന്നിയെങ്കിലും എസ്ബിടിക്ക് വലിയ തറവാട്ടിൽ വൻ വളർച്ചയാണുണ്ടായത്.
കാലത്തിനൊത്ത് എസ്ബിഐ മാറ്റങ്ങൾ വരുത്തിയിട്ടും ഉപഭോക്തൃ സേവനമേഖലയിൽ ഇനിയും മുന്നേറാനുണ്ടെന്നു പറയുമ്പോഴും സാധാരണക്കാരുടെ വിശ്വസ്ത ബാങ്കായി എസ്ബിഐ തുടരുന്നു. സപ്തതിയും പിന്നിട്ട് സസന്തോഷം ഒരു ബാങ്കിങ് യാത്ര.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html English Summary: SBI: The trusted bank. State Bank of India celebrates its 70th anniversary, continuing to be a reliable bank for the common person with its large customer base and significant contribution to the Indian economy.
p-kishore mo-business-bankingsector 4ehasa1ge5bg7kh07ttl9phvr0 mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-sbi 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]