തിരുവനന്തപുരം ∙ ഒരു ദിവസം മുൻപെങ്കിൽ അത്രയും നേരത്തേ അടയ്ക്കാൻ ശ്രമിക്കുന്ന ആളാണു താനെന്നും ഈ ശീലം എല്ലാവരും മാതൃകയാക്കുന്നതു നല്ലതെന്നും നടൻ മോഹൻലാൽ. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മോഹൻലാൽ. ജിഎസ്ടി നടപ്പാക്കി 8 വർഷം തികഞ്ഞ ഇന്നലെ കേന്ദ്ര ജിഎസ്ടി വകുപ്പ് തിരുവനന്തപുരം മേഖല സംഘടിപ്പിച്ച പരിപാടിയിലാണു മോഹൻലാലിനു പുരസ്കാരം സമ്മാനിച്ചത്.

‘രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണു നികുതി വരുമാനം. നികുതി അടയ്ക്കുന്നതും രാജ്യത്തിനു വേണ്ടിയുള്ള പ്രവർത്തനമാണ്. ആദായ നികുതിയുടെയും സേവനനികുതിയുടെയും കാര്യത്തിൽ ഞാൻ സത്യസന്ധതയും സുതാര്യതയും പാലിക്കുന്നുണ്ട്’ – മോഹൻലാൽ പറഞ്ഞു. പരിപാടി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് ചീഫ് കമ്മിഷണർ ഷെയ്ഖ് ഖാദർ റഹ്മാൻ, സിജിഎസ്ടി കമ്മിഷൻ കെ.കാളിമുത്തു എന്നിവർ പ്രസംഗിച്ചു.
 

English Summary:

Tax payment is a good habit, as emphasized by Mohanlal. He received an award for being among the top individual GST payers and highlighted the importance of tax revenue for the nation’s economy.