‘ടാക്സി ബുക്ക് ചെയ്യുന്നതു പോലെ കേരളത്തിൽ ഓൺലൈനായി തെങ്ങുകയറ്റക്കാരെയും വിളിക്കാം’. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോ വൻ ട്രെൻഡായി.
പരീശീലനം നേടിയ, യൂണിഫോം ധരിച്ച തൊഴിലാളി തെങ്ങുകയറ്റ യന്ത്രവുമായി ഒരു വീട്ടിൽ എത്തുന്ന വിഡിയോയാണ് അദ്ദേഹം എക്സിൽ പങ്കുവച്ചത്. ‘‘ഐടി മേഖലയിലെ നേട്ടങ്ങൾ മാത്രമാണ് ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വളർച്ചയായി സാധാരണ പറയാറുള്ളത്.
നമ്മുടെ പരമ്പരാഗത ജോലികളും ഡിജിറ്റലായി മാറുകയാണ്. ഇതാ ഒരു ഉദാഹരണം’’ – ആനന്ദ് മഹീന്ദ്ര പറഞ്ഞു.
വിഡിയോയിലെ തെങ്ങുകയറ്റ തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശിയാണ്.
കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ രീതികൾ ഡിജിറ്റൽ കരുത്തിൽ വളരുന്നത് സാമ്പത്തിക രംഗത്തും ഉണർവാകുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.
മാസം ശമ്പളം 70,000 രൂപ
‘ഹലോ നാരിയൽ’ എന്ന കമ്പനിയുടെ ജീവനക്കാരനാണ് വിഡിയോയിലുള്ളത്. തിരുവനന്തപുരത്ത് 15 വര്ഷമായി പ്രവർത്തിക്കുന്ന ‘ഹലോ നാരിയലിന്റെ’ സേവനങ്ങൾ വെബ്സൈറ്റ് വഴിയും ഫോണിലൂടെയും ബുക്ക് ചെയ്യാം.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേവനം. ഒരു തെങ്ങിൽ കയറാൻ 60 രൂപയാണ് ഫീസ്.
150ലധികം തൊഴിലാളികളുണ്ട്. കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ.
In Kerala, apparently you can now call a coconut harvester the same way you book a cab.
A uniformed professional arrives on a cycle, equipped, trained, and ready to work. We often speak about India’s services economy in terms of IT exports or global capability centres.
But… മാസം 30,000 രൂപ മുതൽ 70,000 രൂപ വരെയാണ് ഇവർക്ക് ശമ്പളമെന്ന് മാനേജിങ് ഡയറക്ടർ മോഹൻദാസ് പറഞ്ഞു. 1.25 ലക്ഷത്തിലധികം ആളുകൾ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം കൊടുത്താണ് ജോലിക്ക് നിയോഗിച്ചത്. തേങ്ങയിടാൻ ആളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇത്തരമൊരു സേവനം ആരംഭിച്ചതെന്നും വിമുക്ത ഭടൻ കൂടിയായ മോഹൻദാസ് പറഞ്ഞു.
ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളും വളരെ രസകരമാണ്.
രാജ്യത്തിന്റെ യഥാർഥ ടെക് വിജയത്തിന്റെ കഥയാണ് ഇതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ‘എഐ’ (നിർമിത ബുദ്ധി) വഴി ജോലി പോയാലും ഈ പണി പോകില്ലെന്ന് ഒരാൾ കമന്റിട്ടു.
ഇതു നല്ല ഐഡിയ ആണെങ്കിലും കേരളത്തിൽ നോക്കുകൂലി വാങ്ങാതിരുന്നാൽ രക്ഷപെട്ടു എന്നാണ് മറ്റൊരാളുടെ കമന്റ്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X.com /anand mahindra, Instagram.com /hellonariyal എന്നീ അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

