
കെൽട്രോണിന് സർവകാല റെക്കോർഡ് വിറ്റുവരവ്; പുതിയ കുതിപ്പിന് മാസ്റ്റർ പ്ലാൻ
തിരുവനന്തപുരം ∙ കെൽട്രോൺ കഴിഞ്ഞ സാമ്പത്തിക വർഷം 1056.94 കോടി രൂപയുടെ വിറ്റുവരവു രേഖപ്പെടുത്തി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിതെന്നു മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം 643 കോടി ആയിരുന്നു വിറ്റുവരവ്. 2000 കോടി വിറ്റുവരവിലേക്ക് കെൽട്രോണിനെ വളർത്താനുള്ള പദ്ധതികൾ വ്യവസായ വകുപ്പിനു സമർപ്പിച്ച മാസ്റ്റർ പ്ലാനിലുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary:
Keltron achieves its highest-ever turnover of ₹1056.94 crore, exceeding previous records and setting ambitious targets for future growth to reach ₹2000 crore. Minister P. Rajeev announced this significant milestone for the Kerala-based electronics company.
mo-politics-leaders-p-rajeev mo-news-kerala-organisations-keltron mo-business-business-news 7q27nanmp7mo3bduka3suu4a45-list 7rusuo78nbbjr1v7mdetrn55p 1uemq3i66k2uvc4appn4gpuaa8-list