മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന  എന്ന പേരില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്  വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണ് ലഭിക്കുക. മത്സ്യ ഫെഡ് വഴിയാണ് പദ്ധതിയില്‍ ചേരേണ്ടത്.

നേട്ടങ്ങള്‍

∙അപകടമരണത്തിനും അപകടംമൂലം പൂര്‍ണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.

∙അപകടത്തില്‍ ഭാഗികമായ അംഗവൈകല്യം സംഭവിച്ച് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും

 ∙അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആശുപത്രി ചെലവായി പരമാവധി ഒരു ലക്ഷം രൂപ വരെ ചികിത്സാ ചെലവിനത്തിലും ലഭിക്കും.

Representative Image. Image Credit: designer491 /Istockphoto.com

∙അപകട മരണം സംഭവിക്കുകയാണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിക്കുന്നതിന് ആംബുലന്‍സ് ചാര്‍ജായി 5,000 രൂപ വരെയും മരണാനന്തര ചെലവുകള്‍ക്കായി 5,000 രൂപയും ലഭിക്കും.

∙മരിച്ച മത്സ്യത്തൊഴിലാളിക്ക് 25 വയസിന് താഴെ പ്രായമുള്ള മക്കള്‍ ഉണ്ടെങ്കില്‍ പഠന ചെലവായി 1,00,000 രൂപ വരെ കുടുംബത്തിന് ധനസഹായമായി ഒറ്റത്തവണ നല്‍കും.

ആര്‍ക്കൊക്കെ ചേരാം

മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും സംഘത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടില്ലാത്തവര്‍ക്ക് താല്‍ക്കാലിക അംഗത്വമെടുത്തും പദ്ധതിയില്‍ ചേരാം. 18 നും 70നും മധ്യേ പ്രായമുള്ളവര്‍ക്ക് ചേരാനാകും.

English Summary:

Matsyafed’s Antyodaya Shramik Suraksha Yojana provides ₹10 lakh accident insurance for fishermen in Kerala. Learn about eligibility, benefits, and how to enroll through Matsyafed and India Post Payments Bank.