
കാണാമറയത്ത് ഇനിയും 2,000 രൂപാ നോട്ട്; തിരിച്ചെത്താതെ 6,366 കോടി
ന്യൂഡൽഹി∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 6,366 കോടി രൂപയുടെ 2,000 രൂപ കറൻസി. 98.21% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 105 കോടി രൂപ.
മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്.
അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ കറൻസി മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ.
English Summary:
₹6,366 crore worth of ₹2,000 notes remain unreturned to the RBI, despite 98.21% being returned. The deadline for exchange and deposit is approaching, with options available including Thiruvananthapuram’s RBI office.
6k0lloskvi643tt2iavfshddbq mo-business-reservebankofindia mo-business-rs2000note 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list