കാലാവസ്ഥാ വ്യതിയാനം മൂലം 2070 ആകുമ്പോഴേക്കും രാജ്യത്തിന്റെ ജിഡിപിയിൽ 24.7% നഷ്ടമുണ്ടാകുമെന്ന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പുതിയ പഠനം. ഏഷ്യ– പസിഫിക് മേഖലയിലാകെ 16.9% ഇടിവുണ്ടാക്കും. കടൽക്കയറ്റം, തൊഴിൽ മേഖലയിലെ ഉൽപാദനക്ഷമത കുറയൽ ഇവയെല്ലാം സമ്പദ്വ്യവസ്ഥയെ ബാധിക്കും.
എഡിബിയുടെ ഏഷ്യ–പസിഫിക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊടുങ്കാറ്റ്, ഉഷ്ണതരംഗം, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും രാജ്യങ്ങളുടെ വളർച്ച നിരക്കിനെ രൂക്ഷമായി ബാധിക്കും. കാര്യക്ഷമമായ ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]