കൊച്ചി∙ സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുമ്പോഴും ധൻതേരസ് ദിനത്തിൽ ഇന്ത്യയിൽ സ്വർണ വിൽപനയിൽ മുൻ വർഷത്തെക്കാൾ 20-25% വർധന. ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായുള്ള ധൻതേരസ് ദിനം സ്വർണം, വെള്ളി തുടങ്ങിയവ വാങ്ങാൻ മികച്ച മുഹൂർത്തമായാണു കണക്കാക്കുന്നത്.
സ്വർണത്തിന്റെ വില പവന് 60000 രൂപയ്ക്ക് അടുത്തെത്തിയതോടെ ഉപയോക്താക്കളിൽ വലിയ ശതമാനം വെള്ളി വാങ്ങി. ഇതോടെ ഇന്ത്യയിൽ വെള്ളിയുടെ വിൽപന മുൻ കാലങ്ങളിലെ റെക്കോർഡുകൾ തകർത്ത് 35 ശതമാനത്തിലധികമായി ഉയർന്നു.
ആഭരണങ്ങൾക്കു പുറമേ, വെള്ളിയിലുള്ള ഡിന്നർ സെറ്റുകൾ, വിളക്കുകൾ, മറ്റു വീട്ടുപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ വിൽപനയും ഉയർന്നു. വജ്രാഭരണങ്ങളുടെ വിൽപനയിൽ 15% വരെ വർധനയുണ്ട്. 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും ഡിമാൻഡ് വർധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]