സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി ഭരണാധികാരികൾക്ക് ഹെലികോപ്റ്ററും വിമാനവും വിട്ടുനൽകാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
ഇതിന്റെ പേരിൽ താൻ യാതൊരുവിധ ആനുകൂല്യങ്ങളും സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് ആവശ്യമായ ഘട്ടങ്ങളിൽ സർക്കാരിനെ സഹായിക്കേണ്ടത് തടസ്സമില്ലാത്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ യാതൊരു മടിയും കൂടാതെ വിമാനവും ഹെലികോപ്റ്ററും ലഭ്യമാക്കും. തനിക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഗൾഫിലെ ഭരണാധികാരികൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ചവർ തന്നെയാണ് ആ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

