ദേശീയതലത്തിൽ ചരക്ക്-സേവന നികുതി (ജിഎസ്ടി) വരുമാനം കഴിഞ്ഞമാസം 9.1% വളർച്ചയുമായി 1.89 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് സെപ്റ്റംബറിൽ കുറിച്ചത്.
ഓഗസ്റ്റിൽ വളർച്ചനിരക്ക് 6.5 ശതമാനമായിരുന്നു. തുടർച്ചയായ 9-ാം മാസമാണ് ജിഎസ്ടി വരുമാനം 1.8 ലക്ഷം കോടി രൂപയ്ക്കുമേൽ തുടരുന്നതും.
കേരളത്തിൽ നിന്നുള്ള സമാഹരണം 13% മുന്നേറി 3,013 കോടി രൂപയായി.
2024 സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2,675 കോടി രൂപയായിരുന്നു. കേരളത്തിന്റെ ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ വരെയുള്ള സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി) 2% ഉയർന്നിട്ടുണ്ട്.
മുൻവർഷത്തെ സമാനകാലയളവിലെ 16,126 കോടി രൂപയിൽ നിന്ന് 16,482 കോടി രൂപയായാണ് വർധന.
മുന്നിൽ മഹാരാഷ്ട്ര തന്നെ
രാജ്യത്ത് ജിഎസ്ടി പിരിവിൽ മഹാരാഷ്ട്ര തന്നെയാണ് ഒന്നാമത്. കഴിഞ്ഞമാസം പിരിച്ചെടുത്തത് 5% വർധനയോടെ 27,762 കോടി രൂപ.
ഏഴ് ശതമാനം വളർച്ചയോടെ 13,495 കോടി രൂപ നേടി കർണാടകയാണ് രണ്ടാമത്. ലക്ഷദ്വീപിലാണ് ഏറ്റവും കുറവ്; വെറും 2 കോടി രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]