ഓപ്പൺ എഐയുടെ എഐ ചാറ്റ് ബോട്ടായ ഉപയോഗത്തിൽ ഇന്ത്യക്കാർ ബഹുദൂരം മുന്നിലെന്നു സർവേ റിപ്പോർട്ട്. യെക്കുറിച്ചുള്ള ആഗോള പൊതുജനാഭിപ്രായം അറിയാനായി ടൊറന്റോ സർവകലാശാല നടത്തിയ ജിപിഒ എഐ സർവേയിലാണു കണ്ടെത്തൽ.
സർവേയിൽ പങ്കെടുത്തവരിൽ 36 ശതമാനം ഇന്ത്യക്കാരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നാണു രേഖപ്പെടുത്തിയത്.
2023 അവസാനമാണ് സർവേ നടത്തിയത്. ഇന്ത്യക്കാരിൽ 36 ശതമാനം പേരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോൾ ആഗോളതലത്തിൽ ഇത് വെറും 17 ശതമാനം മാത്രമാണ്.
ഇന്ത്യയിൽ നിന്നുള്ള 39 ശതമാനം പേരും ആഴ്ചയിൽ ഒരിക്കലെങ്കിലും ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരാണ്. 10 ശതമാനം പേർ മാസത്തിലൊരിക്കൽ ഉപയോഗിക്കുമ്പോൾ 15 ശതമാനം പേർ മാത്രമാണ് അപൂർവമായി മാത്രം ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്.
അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചിലി, ചൈന, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇറ്റലി, ജപ്പാൻ, കെനിയ, മെക്സിക്കോ, പാക്കിസ്ഥാൻ, പോളണ്ട്, പോർചുഗൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നും 1000 പേരെ വീതമാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്ന് പങ്കെടുത്ത 75 ശതമാനം പേരും എെഎ ഭാവിക്ക് നല്ലതാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
28 ശതമാനം പേർ ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്ന പാക്കിസ്ഥാനാണ് പട്ടികയിൽ രണ്ടാമത്. പാക്കിസ്ഥാനിൽ 34 ശതമാനം പേർ ആഴ്ചയിൽ ഒരുതവണയെങ്കിലും ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ട്.
കെനിയയിൽ നിന്ന് പങ്കെടുത്തവരിൽ 27 ശതമാനം പേരും ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നു. ചൈനയിൽ 49 ശതമാനം പേരും ആഴ്ചയിലൊരിക്കൽ മാത്രമാണ് ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത്.
24 ശതമാനം പേരാണ് ദിവസേന ഉപയോഗം.
സർവേ നടത്തിയ രാജ്യങ്ങളിൽ ജപ്പാനാണ് ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും താഴെ, വെറും 6 ശതമാനം മാത്രം. ചാറ്റ്ജിപിടി ജപ്പാനിൽ അത്ര പ്രചാരത്തിലല്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്.
32 ശതമാനം പേരും ആഴ്ചയിലൊരിക്കൽ മാത്രമാണ് ഉപയോഗിക്കുന്നത്. 20 ശതമാനം പേർ മാസത്തിലൊരിക്കലും 42 ശതമാനം പേർ അപൂർവമായുമാണ് ജപ്പാനിൽ ചാറ്റ്ജിപിടി ഉപയോഗം.
യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, യുകെ, പോളണ്ട്, പോർചുഗൽ എന്നിവിടങ്ങളിൽ 10 മുതൽ 12 ശതമാനം പേർ മാത്രമാണ് ദിവസവും ചാറ്റ്ജിപിടിയിലെത്തുന്നത്. ചാറ്റ്ജിപിടിയെ കൂടാതെ മറ്റു നിരവധി എെഎ ചാറ്റ്ബോട്ടുകളും നിലവിൽ പ്രചാരത്തിലെത്തി ഉപയോഗക്രമത്തിൽ മാറ്റമുണ്ടായിട്ടുണ്ടാകുമെങ്കിലും, ഒരു വർഷത്തിനു മുമ്പു നടത്തിയ ഈ സർവേ റിപ്പോർട്ട് കാണിക്കുന്നത് എഐ പോലെയുള്ള ആധുനിക സങ്കേതങ്ങളിൽ ഇന്ത്യക്കാർക്ക് താൽപര്യമേറെയാണ് എന്നാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]