അഴിച്ചുവിട്ട കൊടുങ്കാറ്റും വിദേശ നിക്ഷേപകരുടെ വ്യാപക ഓഹരി വിൽപനയും അതിവേഗം മെലിയുന്ന രൂപ ഉയർത്തുന്ന അസ്വസ്ഥതയും കാർമേഘങ്ങളായി ഇന്ത്യൻ യെ പൊതിഞ്ഞു നിൽക്കുമ്പോഴും പ്രത്യാശയുടെ ചെറുനക്ഷത്രങ്ങൾ ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.
ജിഎസ്ടി കൗൺസിലിന്റെ നിർണായക യോഗം ഈ മാസം 3, 4 തീയതികളിലാണ്. വിലക്കുറവിന്റെ ആകാശം ഇന്ത്യൻ വിപണിക്ക് തുറന്നു നൽകുമെന്ന പ്രതീക്ഷ വ്യാപകമാണ്.
വിപണി താഴേക്കു പോകുമ്പോഴും മുകളിലേക്കു കുതിക്കുന്ന ഓഹരികളിൽ നിക്ഷേപിക്കുകയാണ് പ്രക്ഷുബ്ധമായ വിപണിയിൽ അടിതെറ്റാതിരിക്കാനുള്ള തന്ത്രം.
വിപണി അമ്മാനമാടുന്ന വൻകിട നിക്ഷേപകർ ഈ ഓഹരികൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കളിക്കുന്നത് കണ്ട്, കരയ്ക്കിരിക്കുന്നതാകും ചെറുകിടനിക്ഷേപകർക്ക് ഈ ആഴ്ചയും നല്ലത്. ഗ്രാമീണ വിപണിയിലെ വൻതോതിലുള്ള ഉണർവ് പ്രതീക്ഷയുടെ വലിയ പ്രകാശം പരത്തുന്നു.
അവിടെ ഉപഭോക്താക്കൾ വിപണിയിൽ ചെലവഴിക്കുന്ന പണം കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ഗ്രാമീണ വിപണിയുടെ കരുത്തു തെളിയിച്ചു കൊണ്ട് അവിടെ എഫ്എംസിജിയുടെ (ഫാസ്റ്റ് മൂവിങ് കൺസ്യുമർ ഗുഡ്സ്) വിൽപന മുന്നേറ്റത്തിലാണ്.
ഈ കമ്പനികളുടെ 2024–25 എക്സ്പോർട്ട് റിപ്പോർട്ടിൽ മുന്നിൽ ഐടിസി, മാരികോ, ഡാബർ എന്നീ കമ്പനികളാണ്.
അമേരിക്ക അടുത്തെങ്ങും തീരുവ കുറയ്ക്കുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലും 50% തീരുവ ഉയർത്തുന്ന പ്രതിസന്ധികൾ മറികടക്കാൻ സർക്കാരിന്റെ പക്കൽ ഹ്രസ്വകാല നടപടികൾ ഇല്ലാത്തതിനാലും ഈ ആഴ്ചയും വിപണി താഴോട്ടു തന്നെയായിരിക്കും. പോയവാരം വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ചയും വിപണി താഴേക്കെന്ന സൂചന നൽകിയാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
അന്ന് 24,500നു താഴെ പോയ നിഫ്റ്റി, 24,000ത്തിലേക്കോ അതിനു താഴെയോ ഈ ആഴ്ച എത്തുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതു കണ്ടുകൊണ്ടാണ് ഓഗസ്റ്റ് മാസം കടന്നു പോയത്. സെൻസെക്സ് 1.7 ശതമാനവും നിഫ്റ്റി 1.4 ശതമാനവും താഴേക്കു പോയി.
പോയവാരം അവസാനത്തെ മൂന്നു ദിവസവും വിപണി ഇറക്കത്തിലായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപകർ ഓഗസ്റ്റിൽ പിൻവലിച്ചത് 330 കോടി ഡോളറിന്റെ നിക്ഷേപമാണ്. ഫെബ്രുവരിക്കു ശേഷം വിദേശ നിക്ഷേപകർ ഇത്രയും വലിയ വിൽപന നടത്തുന്നത് ആദ്യമായാണ്.
വിപണി വീണ്ടും സമ്മർദത്തിലാകുമെന്ന സൂചനയാണ് വിദേശ നാണ്യ ശേഖരവും രൂപയും നൽകുന്നത്.
ഓഗസ്റ്റ് 29 നു അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറൻസി ശേഖരം 362.2 കോടി ഇടിഞ്ഞ് 58225 കോടി ഡോളറായി. ഈ കാലയളവിൽ, ശേഖരത്തിന്റെ ഭാഗമായ സ്വർണത്തിന്റെ മൂല്യം 66.5 കോടി കുറഞ്ഞ് 8500 കോടി ഡോളറായി.
വെള്ളിയാഴ്ച ഡോളറിനെതിരെ 0.65% ഇടിഞ്ഞ് 88.19ൽ എത്തിയ രൂപ ഇനിയും താഴേക്കു പോകാനാണു സാധ്യത. ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മി ഉയർത്തും.
എങ്കിലും രാജ്യം ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരിക്കുന്ന 6.3 – 6.8% വളർച്ച നേടുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ആദ്യ പാദത്തിൽ പ്രതീക്ഷയും കവിഞ്ഞു 7.8% ജിഡിപി വളർച്ച നേടിയതാണ് സർക്കാരിന് ഈ ആത്മവിശ്വാസം നൽകുന്നത്.
ജിഡിപി വളർച്ച, ജിഎസ്ടി പുനസ്സംഘടന ചൈനീസ് സഹകരണം തുടങ്ങിയവ താരിഫ് ആഘാതത്തെ മറികടക്കാൻ കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]