കൊച്ചി ∙
50%
പിൻവലിച്ചില്ലെങ്കിൽ അമേരിക്കയിലെ ചെമ്മീൻ വിപണി പൂർണമായും ഇക്വഡോർ കൈയടക്കുമെന്ന് സമുദ്രോൽപന്ന കയറ്റുമതി രംഗത്തെ പ്രമുഖ വ്യവസായിയും അമാൽഗം ഫുഡ്സ് ചെയർമാനുമായ ഏബ്രഹാം തരകൻ പറഞ്ഞു.
‘‘ഇന്ത്യയിൽ നിന്ന്
200 കോടി ഡോളറിന്റെ ചെമ്മീനാണ് കയറ്റിയയയ്ക്കുന്നത്. അമേരിക്കയുടെ ഉപഭോഗത്തിന്റെ 35% ഇന്ത്യയിൽ നിന്നാണ്.
ഇപ്പോൾ തന്നെ ഇക്വഡോർ വില ഉയർത്തിക്കഴിഞ്ഞു. അവർക്ക് വില കൂട്ടിയാലും തീരുവ വച്ചു നോക്കിയാൽ നമ്മുടേതിനെക്കാൾ വിലക്കുറവിൽ മാർക്കറ്റ് പിടിക്കാൻ കഴിയും.
20,000 കോടി രൂപയുടെ വനാമി ചെമ്മീനാണ് ആന്ധ്രയിലെ 3 ജില്ലകളിൽ നിന്ന് മാത്രമായി കയറ്റിയയയ്ക്കുന്നത്. വനാമി ചെമ്മീൻ വിത്തുകൾ ലാറ്റിനമേരിക്കയിൽ നിന്ന് കേന്ദ്രാനുമതി വാങ്ങി വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ കൊണ്ടുവന്ന് ഫാമുകളിൽ നിക്ഷേപിച്ച് വലിയൊരു കയറ്റുമതി സാധ്യത വളർത്തിയെടുക്കുകയായിരുന്നു.
തീരുവ പ്രശ്നത്തിൽ കേന്ദ്രം ഉടൻ ഇടപെട്ടില്ലെങ്കിൽ ആയിരക്കണക്കിനു തൊഴിലാളികൾക്ക് ജോലി ലഭിക്കുന്ന തൊഴിൽ മേഖലയും തകരും. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നു.
എന്നാൽ റഷ്യക്ക് ഇന്ത്യൻ ചെമ്മീനും സമുദ്രോൽപന്നങ്ങളും വാങ്ങാൻ താൽപര്യമില്ലാത്തതെന്താണ്? ’’– മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷന്റെ മുൻ അധ്യക്ഷൻ കൂടിയായ ഏബ്രഹാം തരകൻ ചൂണ്ടിക്കാട്ടി.
‘‘തല നീക്കിയ ചെമ്മീനാണ് ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റിയയക്കുന്നത്. വാൾമാർട്ട് കോസ്കോ, സിസ്കോ തുടങ്ങിയ സൂപ്പർമാർക്കറ്റുകളിൽ അവരുടെ ബ്രാൻഡ്നെയിമിലാണ് കയറ്റിയയക്കുന്നത്.
ഇക്വഡോർ ഇപ്പോൾ തലയുള്ള ചെമ്മീൻ ചൈനയിലേക്കും യൂറോപ്പിലേക്കുമാണ് കൂടുതൽ കയറ്റിവിടുന്നത്.
ഇന്ത്യയുടെ പ്രതിസന്ധി മുതലെടുത്ത് അവരും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചാൽ കൂടുതൽ പ്രതിസന്ധിയിലാകും. വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും പുതിയ വിപണി എളുപ്പം കണ്ടെത്താം.
എന്നാൽ ചെമ്മീന് അതെളുപ്പമല്ല. ചുങ്കം ഇരട്ടിയാകുന്നതോടെ കയറ്റുമതിക്കാർ പ്രവർത്തന മൂലധനവും ഇരട്ടി കണ്ടെത്തണം.
യുഎസ് ബോണ്ടിൽ നിക്ഷേപിക്കാൻ കൂടുതൽ പണം കണ്ടെത്തണം.
‘‘സംസ്ഥാന സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് കേരളത്തിൽ അക്വാകൾചർ കൃഷി നടക്കാത്തത്. ആന്ധ്രയിലെ ഈസ്റ്റ്,വെസ്റ്റ് ഗോദാവരി ജില്ലകളിൽ 20,000 കോടിയുടെ ചെമ്മീൻ ബിസിനസാണ് നടക്കുന്നത്. കേരളത്തിൽ കൃഷി ചെയ്യാത്ത പാടശേഖരങ്ങളിൽ ചെമ്മീൻ കൃഷി സാധ്യത പരിശോധിക്കാൻ സർക്കാർ തയാറാകുന്നില്ല.
നെല്ലിനെക്കാൾ നാലിരട്ടി വരുമാനം ചെമ്മീനിൽ നിന്നു കിട്ടുമെങ്കിൽ കർഷകന് അതിന്റെ ഗുണം നൽകേണ്ടേ ? –തരകൻ ചൂണ്ടിക്കാട്ടി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]