വിലകുറയാൻ കാത്തിരിക്കുന്നവരുടെ നെഞ്ചിൽ തീകോരിയിട്ട് സംസ്ഥാനത്ത് സർവകാല റെക്കോഡിൽ. പവന് 680 രൂപ കൂടി 77,640 രൂപയാണ് ഇന്നത്തെ വില.
ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 77,000 എന്ന നിർണായക നാഴികക്കല്ല് ഭേദിച്ചത്. ഗ്രാം വില 85 രൂപ കൂടി 9705 രൂപയായി.
പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 83,000 രൂപയ്ക്കു മുകളിൽ നൽകേണ്ടി വരും നിലവിൽ.
ഓഗസ്റ്റ് 22ന് 73,720 എന്ന വിലയിൽ നിന്നാണ് 10 ദിവസം കൊണ്ട് 3920 രൂപയുടെ വർധനവുണ്ടായി റെക്കോഡിട്ടത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കൂടി 8,030 രൂപയായി.
ഗ്രാമിന് 8,000 രൂപ കടന്നത് ഇതാദ്യമായാണ്. ചില ജ്വല്ലറികളിൽ വില 18 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 7,970 രൂപയാണ്.
വെള്ളി വില ചില ജ്വല്ലറികളിൽ ഗ്രാമിന് 2 രൂപ കൂടി 133 രൂപയിലെത്തി.
ഒരു വിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 2 രൂപ കൂട്ടി 130 രൂപയാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട് ഗോൾഡ് വില ഔൺസിന് 26.63 ഡോളർ വർധിച്ച് 3474.58 ഡോളർ എന്ന നിലയിലാണ്. രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും വില കുതിക്കാൻ കളമൊരുക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]