
കേരളത്തിൽ തുടർച്ചയായ രണ്ടാംനാളിലും സ്വർണവില താഴ്ന്നു. ഗ്രാമിന് 20 രൂപ മാത്രം കുറഞ്ഞ് ഇന്നുവില 9,150 രൂപയായി.
160 രൂപ കുറഞ്ഞ് 73,200 രൂപയാണ് പവൻവില. സ്വർണവില ഇതിലും കുറയേണ്ടതായിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചുങ്കപ്പിടിവാശി അതിനുള്ള വഴി മുടക്കിയത് തിരിച്ചടിയായി.
ട്രംപ് 70ഓളം രാജ്യങ്ങൾക്കുമേൽ കുത്തനെ കൂട്ടി പുതിയ പകരച്ചുങ്കം പ്രഖ്യാപിച്ചത് ആഗോള സാമ്പത്തികമേഖലയിൽ വീണ്ടും അസ്വസ്ഥതകൾ പടർത്തുകയാണ്.
ഇതോടെ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ തിരിച്ചുപിടിച്ച രാജ്യാന്തര സ്വർണം വിലയിടിവിൽ നിന്ന് കരകയറുകയും ചെയ്തു.
ഇന്നലെ ഔൺസിന് 3,295 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 3,296 ഡോളറിൽ. യൂറോ, യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ലേക്ക് ഉയർന്നത് കഴിഞ്ഞദിവസം സ്വർണത്തിന് തിരിച്ചടിയായിരുന്നു.
ഇന്ന് യുഎസ് ഡോളർ ഇൻഡക്സ് വീണ്ടും 99 നിലവാരത്തിലേക്ക് അൽപം താഴ്ന്നതും സ്വർണത്തിന് നഷ്ടം നികത്താനുള്ള പിടിവള്ളിയായി.
ഡോളറിനെതിരെ രൂപ ഇന്ന് 40 പൈസ ഉയർന്ന് 87.25ൽ എത്തിയത് കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു. രൂപയുടെ ഈ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ വില മാറ്റമില്ലാതെ നിൽക്കാനായിരുന്നു സാധ്യത.
കുറഞ്ഞ പൈസയ്ക്കും പൊന്നു വാങ്ങാം!
സ്വർണത്തിന് ഇന്നു വില അൽപം കുറഞ്ഞെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് വില ഉയർന്നുനിൽക്കുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നുണ്ട്.
3% ജിഎസ്ടിയും ശരാശരി 10% വരുന്ന പണിക്കൂലിയും 53.10 രൂപ ഹോൾമാർക്ക് ഫീസും ചേരുമ്പോൾ ഒരു പവൻ (22 കാരറ്റ് സ്വർണം) സ്വർണാഭരണത്തിന്റെ വില 80,000 രൂപയിലുമധികമാണ്.
∙ കുറഞ്ഞ തുകയ്ക്ക് സ്വർണം വാങ്ങാനാഗ്രഹിക്കുന്നവർക്ക് ‘കുഞ്ഞൻ’ കാരറ്റുകളിൽ തീർത്ത സ്വർണാഭരണങ്ങൾ പരിഗണിക്കാം.
∙ കേരളത്തിൽ ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്നു 10 രൂപ കുറഞ്ഞ് 7,555 രൂപയാണ്. 22 കാരറ്റ് സ്വർണവിലയായ ഗ്രാമിന് 9,150 രൂപയെ അപേക്ഷിച്ച് മികച്ച കുറവ്.
∙ മറ്റു ചില ജ്വല്ലറികളിൽ ഇന്നു 18 കാരറ്റിനു വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,510 രൂപ.
∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,850 രൂപ.
9 കാരറ്റ് സ്വർണവില 5 രൂപ കുറഞ്ഞ് 3,770 രൂപയും.
∙ സംസ്ഥാനത്ത് വെള്ളി വിലയും ഇന്നു കുറഞ്ഞു. ചില കടകളിൽ വില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 121 രൂപ.
മറ്റു ചില ജ്വല്ലറികളിൽ ഒരു രൂപ കുറഞ്ഞ് 120 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]