
സ്ഥിര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുവോ? എങ്കില്‍ ആദ്യം പല ബാങ്കുകളുടെ പലിശ നിരക്കുകള്‍ പരിശോധിക്കണം. ബാങ്കുകളേറെയും അവരുടെ സ്ഥിര നിക്ഷേപ പലിശ കുറച്ചിട്ടുണ്ട്. 7.8 ശതമാനം വരെ പലിശ തരുന്ന ബാങ്കുകളുണ്ട്. മികച്ച നേട്ടം നല്കുന്ന ബാങ്കുകളെ പരിചയപ്പെടാം.
ഫെഡറല്‍ ബാങ്ക്:
ഒരു വര്‍ഷ നിക്ഷേപത്തിന് ഫെഡറല്‍ ബാങ്ക് സാധാരണ പൗരന്മാര്ക്ക് 6.85 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.35 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 444 ദിവസത്തെ നിക്ഷേപത്തിന് ബാങ്ക് സാധാരണ പൗരന്മാര്ക്ക് 7.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.8 ശതമാനവും പലിശ നല്കുന്നുണണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒരു വര്‍ഷ സ്ഥിര നിക്ഷേപത്തിന് വാര്‍ഷിക പലിശ നിരക്ക് 6.60 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.10 ശതമാനവുമാണ്. 15 മാസം മുതല്‍ 21 മാസം വരെയുള്ള കാലാവധിയില്‍ സാധാരണ പൗരന്മാര്ക്ക് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.55 ശതമാനവും പലിശ നല്കുന്നു
ഐസിഐസിഐ ബാങ്ക്
18 മാസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലാവധിയില്‍ സാധാരണ പൗരന്മാര്ക്ക് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.55 ശതമാനവും പലിശയാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്
എസ്ബിഐ
ഒരു വര്‍ഷത്തെ നിക്ഷേപങ്ങളില്‍, എസ്ബിഐ പൊതു പൗരന്മാര്ക്ക് 6.7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.2 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.444 ദിവസത്തെ (അമൃത് വൃഷ്ടി) നിക്ഷേപത്തിന് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.55 ശതമാനവുമാണ്പലിശ നിരക്ക്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
ബാങ്കിന്റെ ഒരു വര്‍ഷ സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. 456 ദിവസത്തെ നിക്ഷേപത്തിന് ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കും, അതായത് സാധാരണനിക്ഷേപകർ, സീനിയര്‍ സിറ്റിസൺസ് എന്നിവര്‍ക്ക് യഥാക്രമം 7.15 ശതമാനവും 7.75 ശതമാനവും.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണക്കാർക്ക് 6.85 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.35 ശതമാനവുമാണ് പലിശ നല്‍കുന്നത്. സാധാരണ പൗരന്മാര്ക്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.15 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.65 ശതമാനവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
English Summary:
Discover the highest fixed deposit interest rates offered by top banks in India, including Federal Bank, HDFC Bank, ICICI Bank, SBI, and more. Find the best rates for one-year FDs and compare offerings for senior citizens.