മുംബൈ ∙ മാധ്യമ, വിനോദ മേഖലകളിലെ മാറ്റങ്ങൾ, പുതിയ ആശയങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, നിക്ഷേപസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായി സംഘടിപ്പിക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് ഉച്ചകോടിക്ക് (വേവ്സ്) ഇന്നു മുംബൈയിൽ തുടക്കമാകും. ബാന്ദ്ര–കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിൽ നടത്തുന്ന 4 ദിവസത്തെ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രമുഖരുമായി അദ്ദേഹം സംവദിക്കും.

അമിതാഭ് ബച്ചൻ, രജനീകാന്ത്, മോഹൻലാൽ, മിഥുൻ ചക്രവർത്തി, ഹേമ മാലിനി, ചിരഞ്ജീവി തുടങ്ങി സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, മാധ്യമ രംഗത്തെ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന സെഷന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ നേതൃത്വം നൽകും.

Film set – director, cinematographer and actors working on the cinema, wide angle

സിനിമ, നിർമാണം, മാർക്കറ്റിങ് എന്നിവയാണ് ആദ്യ 2 ദിവസങ്ങളിലെ പ്രമേയം. അടുത്ത 2 ദിവസം ബിസിനസ് മീറ്റിങ്ങുകളാണ്. സിനിമ, ടെലിവിഷൻ, ഒടിടി, സ്പോർട്സ്, വാർത്ത, അനിമേഷൻ, ഗെയിമിങ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമ, വിനോദ സ്ഥാപനങ്ങളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുള്ള സെമിനാറുകൾ, സംവാദങ്ങൾ, പ്രദർശനങ്ങൾ എന്നിവയുണ്ടാകും. ദിവസവും കലാസന്ധ്യയും അരങ്ങേറും.

English Summary:

The World Audio Visual and Entertainment Summit (WAVES) kicks off today in Mumbai with prominent figures like Narendra Modi, Amitabh Bachchan, and Mohanlal in attendance. This four-day summit focuses on the future of media and entertainment.