ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പകരം വെനസ്വേലയിൽ നിന്ന് വാങ്ങാൻ കരാറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്നും വെനസ്വേലൻ എണ്ണ വാങ്ങൽ പുനസ്ഥാപിക്കണമെന്നും യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
ചൈനയും വെനസ്വേലൻ എണ്ണ വാങ്ങാമെന്ന് സമ്മതിച്ചതായും ട്രംപ് പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.
യുക്രെയിൻ യുദ്ധം തുടങ്ങിയതോടെ റഷ്യൻ എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഡിസ്ക്കൗണ്ട് നിരക്കിൽ എണ്ണ നല്കാമെന്ന് വാഗ്ധാനം ചെയ്തതോടെ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിച്ചു. ഇതിന് പിന്നാലെ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ കൂടി ചുമത്തി.
തുടർന്ന് ഇന്ത്യൻ കമ്പനികൾ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചുകൊണ്ടു വരികയാണ്. ഇതിനിടെയാണ് അമേരിക്ക വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുന്നതും അവിടുത്തെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും. 40 MINUTES AGO 1 HOUR 46 MINUTES AGO 2 HOURS AGO കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വെനസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സംസാരിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാൻ ധാരണയായെന്നാണ് മോദിയുടെ പ്രതികരണം. ഇന്ത്യ–വെനസ്വേല ബന്ധം പുതിയ തലത്തിലെത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുണ്ടെന്ന് കരുതുന്ന വെനസ്വേല പെട്രോളിയം മേഖലയിൽ അടക്കം വിദേശ നിക്ഷേപങ്ങള് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.
എന്നാൽ ഏതെങ്കിലും ഇന്ത്യൻ ഇന്ത്യൻ കമ്പനികൾ വെനസ്വേലയിൽ നിക്ഷേപം നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഒരു കാലത്ത് ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്ന രാജ്യമാണ് വെനസ്വേല. ഇവിടെ ഉൽപാദിപ്പിച്ചിരുന്ന ക്രൂഡ് ഓയിലിന്റെ പകുതിയും ചില സമയങ്ങളിൽ വാങ്ങിയിരുന്നത് ഇന്ത്യയാണ്.
എന്നാൽ 2010ൽ വെനസ്വേലൻ എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ വാങ്ങൽ നിർത്തിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

