നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ഓഹരി വിപണിയിൽ എന്തുമാറ്റമുണ്ടാക്കുമെന്ന ആകാംഷയിലാണ് നിക്ഷേപകർ. ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളൊന്നും വിപണി പ്രതീക്ഷിക്കുന്നില്ല.
എന്തെങ്കിലും സർപ്രൈസ് പ്രഖ്യാപനങ്ങൾ ഉണ്ടായാൽ ഇരു സൂചികകളും കുതിച്ചു കയറും. ഞായറാഴ്ച ദിവസങ്ങളിൽ സാധാരണ ഓഹരി വിപണിക്ക് അവധിയാണ്.
ഇന്ന് കേന്ദ്രബജറ്റ് പ്രമാണിച്ച് പ്രത്യേക സെഷൻ നടക്കും. മൾട്ടി കമ്മോഡിറ്റി മാർക്കറ്റിലും ഇന്ന് വ്യാപാരമുണ്ട്.
ഡെറ്റ്, വിദേശ വിനിമയ വിപണികൾ പ്രവർത്തിക്കില്ല.
എന്നാൽ യുഎസ് താരിഫ് ആഘാതമേറ്റ കയറ്റുമതി മേഖലയ്ക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിപണി കരുതുന്നത്. അങ്ങനെയെങ്കിൽ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത.
ഗിഫ്റ്റി നിഫ്റ്റി ഇന്ന് മുന്നേറ്റത്തിലാണ്. ഇതും വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നതിന്റെ സൂചനയാണ്.
കനത്ത ലാഭമെടുപ്പിനെ തുടർന്ന് നഷ്ടത്തിലാണ് വെള്ളിയാഴ്ച ഇരു സൂചികകളും ക്ലോസ് ചെയ്തത്. സെൻസെക്സ് 296.59 പോയിന്റും നിഫ്റ്റി 98.25 പോയിന്റും നഷ്ടത്തിലായി. 9 MINUTES AGO 23 MINUTES AGO 23 MINUTES AGO ബജറ്റ് ദിനത്തിൽ നേട്ടത്തിലാകാൻ കഴിഞ്ഞാൽ വർഷം മുഴുവൻ പച്ചതൊടാമെന്ന പ്രതീക്ഷയിലാണ് വിപണി.
അങ്ങനെ വന്നാൽ വലിയ നേട്ടമാകും നിക്ഷേപകർക്ക് ലഭിക്കുക.
ബജറ്റ് പ്രതീക്ഷ
ആദായ നികുതി നിരക്കുകൾ നിലവിൽ പൊതുസ്വീകാര്യമായ നിലയിലാണെന്നും ഇക്കാര്യത്തിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നും സാമ്പത്തിക വിദഗ്ധൻ സി.എസ്.രഞ്ജിത്ത് മനോരമ ഓൺലൈനോട് പറഞ്ഞു. യഥാർത്ഥ നികുതി ദായകരില്‍ നിന്ന് നികുതി പിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനങ്ങളിലാകും ധനമന്ത്രിയുടെ ഊന്നൽ.
തൊഴിലുറപ്പ് പദ്ധതി, പാർപിട പദ്ധതി, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട
പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. പരിസ്ഥിതി, തീര സംരക്ഷണ പദ്ധതികൾക്കും സാധ്യതയുണ്ട്.
വികസന സമീപനത്തോടെയുള്ള ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സെക്ടറുകൾ നിർണായകം
ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, പ്രതിരോധം, റെയിൽവേ, ടെക്സ്റ്റൈൽസ് തുടങ്ങിയ സെക്ടറുകൾ ഇന്ന് ശ്രദ്ധാകേന്ദ്രങ്ങളാകും. വലിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടാൽ ഇൻഫ്രാസ്ട്രക്ചർ, പവർ, അഗ്രിക്കൾച്ചർ എന്നീ മേഖലകളിലെ ഓഹരികൾ കുതിച്ചേക്കാം.
നികുതി, പലിശ എന്നീ മേഖലകളിൽ പ്രഖ്യാപനങ്ങൾ വന്നാൽ ഫിനാൻഷ്യൽസ്, ഹൗസിങ് ഓഹരികൾക്ക് മാറ്റമുണ്ടായേക്കാമെന്നും വിദഗ്ധർ പറയുന്നു.
കൂപ്പുകുത്തി സ്വർണം
പുതിയ ഫെഡ് ചെയർമാനായി കെവിൻ വാഷിനെ ട്രംപ് പ്രഖ്യാപിച്ചതോടെ വെള്ളിയാഴ്ച യുഎസ് വിപണികൾ കുത്തനെ ഇടിഞ്ഞിരുന്നു. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് വർധിക്കുകയും സ്വർണം, വെള്ളി എന്നിവയുടെ വില കുത്തനെ ഇടിയുകയും ചെയ്തു.
ട്രംപിന്റെ അടുപ്പക്കാരനായ കെവിൻ പലിശ നിരക്ക് കുറയ്ക്കാൻ കൂടുതൽ താൽപര്യം കാട്ടുമെന്നാണ് വിപണി കരുതുന്നത്. കെവിന്റെ നിയമനം കേന്ദ്രബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കാൻ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്.
രാജ്യാന്തര വിപണിയിൽ ഔൺസിന് 5,600 ഡോളറിന് അടുത്തെത്തിയ സ്വർണവില കുത്തനെ ഇടിഞ്ഞ് 4,697 ഡോളർ വരെ എത്തിയിരുന്നു.
നിലവില്‍ ഔൺസിന് 4,893 ഡോളറിലാണ് സ്വർണവില. 1980ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നില്ല. നാളെ വിപണി വീണ്ടും തുറക്കുമ്പോൾ വില വീണ്ടും കുറയാനാണ് സാധ്യത.
വെള്ളി വില 25 ശതമാനത്തോളം ഇടിഞ്ഞ് ഔൺസിന് 85 ഡോളറിലെത്തി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

